Posted On
date_range Updated On
date_range ഷോക്കേറ്റ് ചെരിഞ്ഞ കൊമ്പനെ കുഴിച്ചുമൂടി; മൂന്ന് കർഷകർ അറസ്റ്റിൽ
ഗൂഡല്ലൂർ: കൃഷിയിടത്തിൽ ഷോക്കേറ്റ് ചെരിഞ്ഞ കൊമ്പനെ കുഴിച്ചുമൂടി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കർഷകർ അറസ്റ്റിൽ. കർഷകരായ വിഗ്നേശ്വരൻ (40), ഗോപാലകൃഷ്ണൻ (21), അജിത് കുമാർ (18) എന്നിവരാണ് അറസ്റ്റിലായത്. ചിന്നകുന്നൂരിലെ ബെത്തട്ടി പെന്തൂർ ഗ്രാമത്തിലാണ് സംഭവം.
വന്യമൃഗങ്ങളുടെ വരവ് തടയാൻ ഉരുളക്കിഴങ്ങ് കൃഷിയിടത്തിൽ അനധികൃതമായി സോളാർ വേലി വെച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയെത്തിയ കൊമ്പൻ ഷോക്കേറ്റ് ചെരിഞ്ഞു. ഈ വിവരം മറച്ചുവെച്ച് മൂന്നുപേരും ചേർന്ന് ആനയുടെ ജഡം കുഴിച്ചുമൂടി.
സംശയം തോന്നിയ വനപാറാവുകാരൻ മഹേന്ദ്രനാണ് ഉന്നത അധികാരികൾക്ക് വിവരം നൽകിയത്. തുടർന്ന് വനപാലക സംഘം നടത്തിയ അന്വേഷണത്തിലാണ് കർഷകർ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.