വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച താ​ര​ങ്ങ​ൾ​ക്ക്​ വ​യ​നാ​ട് ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം

ക​ൽ​പ​റ്റ: വി​വി​ധ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച താ​ര​ങ്ങ​ൾ​ക്ക്​ ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് സ​ഫ്നാ​ദ്, മു​ഹ​മ്മ​ദ് റാ​ഷി​ദ്, യു.​എ.​ഇ​യി​ൽ ന​ട​ന്ന അ​ണ്ട​ർ 23 ഏ​ഷ്യാ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ ടീം ​അം​ഗം അ​ല​ക്സ് സ​ജി, ഖേ​ലോ ഓ​ൾ ഇ​ന്ത്യ യൂ​നി​വേ​ഴ്സി​റ്റി ചാ​മ്പ്യ​ന്മാ​രാ​യ എം.​ജി. സ​ർ​വ​ക​ലാ​ശാ​ല താ​ര​ങ്ങ​ളാ​യ ഗി​ഫ്റ്റി ഗ്രേ​ഷി​യ​സ്, കെ. ​അ​ഖി​ൽ, ഓ​ൾ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​നി​വേ​ഴ്സി​റ്റി ചാ​മ്പ്യ​ന്മാ​രാ​യ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല താ​രം പി. ​ന​ജീ​ബ് എ​ന്നി​വ​ർ​ക്കാ​ണ്​ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ എം.​വി. ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ളി​ക്കാ​ർ​ക്കു​ള്ള മെ​മ​ന്‍റോ വി​ത​ര​ണം ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ എം. ​മ​ധു നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ ഫു​ട്​​ബാ​ൾ ക്ല​ബ്ബ് സെ​ക്ര​ട്ട​റി​മാ​ർ, മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ൾ, പ​ഴ​യ​കാ​ല ക​ളി​ക്കാ​ർ, ഫു​ട്ബാ​ൾ കോ​ച്ചു​മാ​ർ, ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പി.​എ​സ്. പ്ര​വീ​ൺ സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ടി.​ജെ. ജോ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - district football association fecilitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.