സുൽത്താൻ ബത്തേരി: ചെതലയം കാട്ടിൽ പുള്ളിമാനെ വേട്ടയാടിയ മൂന്നുപേരെ വനംവകുപ്പ് പിടികൂടി.
ചെതലയം ആറാംമൈൽ സ്വദേശി അബ്ദുൽ അസീസ്, കൊമ്പൻമൂല കോളനിയിലെ ഗംഗൻ, ശശികുമാർ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കുറിച്യാട് റേഞ്ചിലെ ചെതലയം കൊമ്പൻമൂല വനമേഖലയിൽ പുള്ളിമാനെ കെണിവെച്ച് പിടികൂടുകയായിരുന്നു.
തുടർന്ന് മാംസം വിൽപന നടത്തിയതായും പറയപ്പെടുന്നു. പ്രതികൾ ഉപയോഗിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.