സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിക്ക് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ
സുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തപ്പെട്ട കോൺഗ്രസ് നേതാക്കൾ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യാൻ ഹാജരായി. ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരാണ് തിങ്കളാഴ്ച സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫിന് മുൻപിൽ ഹാജരായി മൊഴി നൽകിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിലും ഇവർ ചോദ്യം ചെയ്യലിന് ഹാജരാകണം.
കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ വ്യാഴാഴ്ച ഡി.വൈ.എസ്.പിക്ക് മുമ്പിൽ ഹാജരാകും. ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവന്ന നിയമന കോഴ അന്വേഷിക്കുന്നത് ഒമ്പത് അംഗ അന്വേഷണസംഘമാണ്. ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും അന്വേഷണം സംഘത്തിൽ ഉൾപ്പെടുന്നുണ്ട്. സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ് കുമാർ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.