കണിയാരം-പിലാക്കാവ് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ യാത്രക്കാർക്ക് കുഴമ്പ് നൽകി പ്രതിഷേധിക്കുന്നു

കണിയാരം-പിലാക്കാവ് റോഡില്‍ നടുവൊടിയും യാത്ര യാത്രക്കാര്‍ക്ക് കുഴമ്പ് നല്‍കി സി.പി.എം പ്രതിഷേധം

മാനന്തവാടി: യാത്രക്കാരുടെ നടുവൊടിയുന്ന രൂപത്തിൽ തകർന്ന കണിയാരം-പിലാക്കാവ് റോഡില്‍ സി.പി.എം നടത്തിയ പ്രതിഷേധം വ്യത്യസ്തമായി. കുഴികൾ ഏറെയുള്ള റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് വേദന മാറാൻ കുഴമ്പു വിതരണം ചെയ്തായിരുന്നു പ്രതിഷേധം. മാനന്തവാടി നഗരസഭ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് മാസങ്ങള്‍ക്കുമുമ്പ് അറ്റകുറ്റപ്പണി നടത്തിയ റോഡ് ദിവസങ്ങള്‍ക്കകം തകര്‍ന്നിരുന്നു.

നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചിട്ടും ഫലം കാണാതായതോടെയാണ് സി.പി.എം കഴിഞ്ഞദിവസം ചക്രസ്തംഭന സമരം നടത്താന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി റോഡിലെ കുഴിയില്‍ കല്ല് മാത്രം ഇട്ട് പ്രതിഷേധം ലഘൂകരിക്കാൻ നഗരസഭ അധികൃതർ ശ്രമിച്ചുവെന്നാണ് ആരോപണം. റോഡ് പൂര്‍ണമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു യാത്രക്കാർക്ക് കുഴമ്പ് വിതരണം ചെയ്തുള്ള പ്രതിഷേധം. ജില്ല കമ്മിറ്റിയംഗം പി.ടി. ബിജു ഉദ്ഘാടനം ചെയ്തു. കെ.ജി. ജോയ് അധ്യക്ഷത വഹിച്ചു. കുഴമ്പു വിതരണ ഉദ്ഘാടനം കണിയാരം ലോക്കല്‍ സെക്രട്ടറി എം. സോമന്‍ നിർവഹിച്ചു. കെ.വി. ജുബൈര്‍, എ.കെ. റൈഷാദ്, കെ.വി. രാജു, പി.എസ്. രമാദേവി എന്നിവര്‍ സംസാരിച്ചു. കെ. രാജീവന്‍ സ്വാഗതവും അജിത്ത് വര്‍ഗീസ് നന്ദിയും പറഞ്ഞു.

അസേതമസയം, ഗതാഗത തടസ്സം സൃഷ്ടിച്ചതിനും പൊതുനിരത്തിൽ സംഘടിച്ചതിനും 10 സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ല കമ്മിറ്റിയംഗം പി.ടി. ബിജു, എ.കെ. റൈഷാദ്, കെ.വി. ജുബൈർ, അജിത്ത് വർഗീസ്, കെ. രാജീവൻ ഉൾപ്പെടെ കണ്ടാലറിയുന്ന 10 പേർക്കെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തത്.

Tags:    
News Summary - CPM Protest Causes Chaos on Kaniyaram-Pilakkavu Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.