representational image

മുഖ്യമന്ത്രിയുടെ പ്രാതൽ പദ്ധതി: പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർനില വർധിക്കുന്നു

ഗൂഡല്ലൂർ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രാതൽ പദ്ധതി കാരണം പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ നില വർധിച്ചു വരുന്നതായി വിവിധ സ്കൂൾ അധ്യാപകർ വിലയിരുത്തി. അതിരാവിലെ സ്കൂളിലേക്ക് പുറപ്പെടുന്നതിനാൽ നഗര-ഗ്രാമ പ്രദേശങ്ങളിൽ ഭൂരിഭാഗം കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാറില്ല.

സ്‌കൂളുകൾ ദൂരെയാണെന്നതും ചിലരുടെ കുടുംബ സാഹചര്യവും കണക്കിലെടുത്താണ് ഒന്നാം മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന സർക്കാർ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികൾക്ക് എല്ലാ ദിവസങ്ങളിലും രാവിലെ പോഷകസമൃദ്ധമായ ലഘുഭക്ഷണം നൽകുന്ന പദ്ധതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തത്.

38 ജില്ലകളിൽ ഈ പദ്ധതി നടപ്പാക്കാൻ 33.56 കോടി രൂപ വരെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ ശ്രീമധുര പഞ്ചായത്ത് യൂനിയൻ പ്രൈമറി സ്കൂളിൽ പ്രാതൽ പദ്ധതി വനം മന്ത്രി കെ.രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. 63 പഞ്ചായത്ത് യൂനിയൻ പ്രൈമറി സ്‌കൂളുകളിലായി പഠിക്കുന്ന 3415 വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

Tags:    
News Summary - Chief Minister's Breakfast Scheme-Attendance of primary school students is increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.