സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ കല്ലൂർ 67ന് സമീപം തിങ്കളാഴ്ച രാവിലെ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും എതിരെ കർണാടകയിൽ നിന്നും മണൽ കയറ്റി വന്ന ടോറസ് ലോറിയുമാണ് അപകടത്തിൽപെട്ടത്. ടോറസ് റോഡിന് കുറുകെ മറിഞ്ഞു.
കാർ യാത്രക്കാരായ നാല് യുവാക്കൾക്ക് പരിക്ക്. പരിക്കേറ്റവരെ സുൽത്താൻ ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. ബംഗളൂരു ആചാര്യ കോളജിൽ പഠിക്കുന്ന നാദാപുരം, കല്ലാച്ചി, കോഴിക്കോട് ഭാഗത്തുള്ള വിദ്യാർഥികൾക്കാണ് പരിക്ക് പറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.