മുനീർ
Posted On
date_range Updated On
date_range ഭാര്യയെ കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
തലപ്പുഴ: ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാളാട് കാഞ്ഞായി വീട്ടിൽ കെ. മുനീറാണ് (48) അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ 17ന് രാത്രിയാണ് സംഭവം. ഗുരുതര പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ റോയ് തോമസ്, വിജയലക്ഷ്മി, ഷൈജു തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജമാലുദ്ദീന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്‍ വാജിദ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.