ത​രു​വ​ണ ടൗ​ണി​ലെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ന​റ ബാ​ങ്ക് എ.​ടി.​എ​മ്മി​ന് മു​മ്പി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പു​ഷ്​്​​പ​ച​ക്രം സ​മ​ർ​പ്പി​ക്കു​ന്നു

എ.​ടി.​എം പ്ര​വ​ർ​ത്ത​ന രഹിതം; യൂ​ത്ത് ലീ​ഗ് പു​ഷ്​പ ച​ക്രം സ​മ​ർ​പ്പി​ച്ചു

ത​രു​വ​ണ: മാ​സ​ങ്ങ​ളാ​യി ത​രു​വ​ണ ടൗ​ണി​ലെ ക​ന​റ ബാ​ങ്ക് എ.​ടി.​എം പ്ര​വ​ർ​ത്ത ര​ഹി​ത​മാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ കൗ​ണ്ട​റി​ന് മു​ന്നി​ൽ പു​ഷ്​്​​പ​ച​ക്രം സ​മ​ർ​പ്പി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

എ.​ടി.​എം കൗ​ണ്ട​ർ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ ത​രു​വ​ണ​യി​ലും സ​മീ​പ പ്ര​ദേ​ശ​ത്തു​മു​ള്ള​വ​ർ​ക്ക് അ​ത്യാ​വ​ശ്യം വ​ന്നാ​ൽ നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​രെ നാ​ലാം മൈ​ലി​ലെ എ.​ടി.​എം വ​രെ സ​ഞ്ച​രി​ക്ക​ണം. എ​ത്ര​യും പെ​ട്ടെ​ന്ന് എ.​ടി.​എം പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന കൗ​ൺ​സി​ല​ർ നാ​സ​ർ ത​രു​വ​ണ, ശാ​ഖ പ്ര​സി​ഡ​ൻ​റ് എ​സ്. നാ​സ​ർ, വി. ​അ​ബ്​​ദു​ല്ല, ഉ​സ്മാ​ൻ പ​ള്ളി​യാ​ൽ, സി.​എ​ച്ച്. ഇ​ബ്രാ​ഹിം, യു.​കെ. സി​യാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.




Tags:    
News Summary - ATM not working; Youth League protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.