40 പേർക്ക് കോവിഡ്: മാനന്തവാടി കെ.എസ്.ആർ.ടി.സിയിൽ സ്ഥിതി രൂക്ഷം

40 പേർക്ക് കോവിഡ്: മാനന്തവാടി കെ.എസ്.ആർ.ടി.സിയിൽ സ്ഥിതി രൂക്ഷംമാനന്തവാടി: ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷം. 40 പേർക്കാണ് രണ്ട് ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഒരു സ്​റ്റേഷൻ മാസ്​റ്റർ, 19 കണ്ടക്ടർമാർ, 20 ഡ്രൈവർമാർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മിക്ക റൂട്ടുകളും നിയന്ത്രിത മേഖലകളായതിനാലാണ്, മുടങ്ങാതെയുള്ള ജീവനക്കാരെ​െവച്ച് സർവിസ് നടത്തുന്നത്. എന്നാൽ, കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചാൽ സർവിസുകൾ പൂർണമായി റദ്ദാക്കേണ്ടിവരുമെന്ന ആശങ്കയുണ്ട്​. ജീവനക്കാർക്ക്​ കോവിഡ്​ ​പ്രതിരോധ സാമഗ്രികൾ നൽകുന്നതിൽ മാനേജ്​മൻെറിന്​ വീഴ്​ചയുണ്ടായെന്ന്​ ആക്ഷേപമുണ്ട്​. നിലവിൽ സാനിറ്റൈസർപോലും വിതരണംചെയ്യാത്ത സ്ഥിതിയാണെന്ന്​ ജീവനക്കാർ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.