പീഡന കേസിൽ യുവാവിന് 45 വർഷം കഠിനതടവ്

ഗൂഡല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 45 വർഷം കഠിനതടവും 8000 രൂപ പിഴയും വിധിച്ചു. ഊട്ടി മഹിള കോടതിയാണ് ശിക്ഷ വിധിച്ചത്. ഊട്ടിക്ക് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലെ ​ഝാർഖണ്ഡ് തൊഴിലാളി വിജയ് ഓറവിനെയാണ് കോടതി ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്പദ സംഭവം. പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന് പെൺകുട്ടി നൽകിയ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.