ക​രി​ഞ്ഞ​കു​ന്നി​ൽ ക​ൽ​പ​റ്റ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. അ​നി​ൽ കു​മാ​ർ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു

പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് മൂന്നു ദിവസം മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക്. വോട്ടുറപ്പിക്കുന്നതിന് സ്ഥാനാർഥികൾ കനത്ത ചൂടിലും രാവും പകലും വോട്ടർമാരെ കാണുന്ന തിരക്കിലാണ്. ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ ശക്തമായിരിക്കെ പാർട്ടികളെല്ലാം ഈ വിഷയങ്ങളിലൂന്നിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.

എം.എസ്‌. വിശ്വനാഥൻ

ആദ്യം തുടങ്ങിയ പ്രചാരണ പരിപാടികളിലെ വീര്യം കുറക്കാതെ അവസാന ലാപ്പിലും തുടർന്ന് എൽ.ഡി.എഫ്‌ ബത്തേരി മണ്ഡലം സ്ഥാനാർഥി എം.എസ്‌. വിശ്വനാഥൻ. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ എത്തിയതോടെ ഗ്രാമീണ മേഖലകളിലുൾപ്പെടെ ശക്തമായ പ്രചാരണം സംഘടിപ്പിക്കാൻ എൽ.ഡി.എഫിനായി. മണ്ഡലത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ പോലും ക്രിയാത്മകമായി ഇടപെടാതെ 15 വർഷക്കാലം പാഴായ സാഹചര്യം ജനങ്ങളിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് എൽ.ഡി.എഫ് പറയുന്നത്. സർക്കാർ കോളജ് പോലുമില്ലാത്ത മണ്ഡലമാണ്‌ ബത്തേരി. വന്യജീവി പ്രശ്നങ്ങളിലോ കാർഷിക പ്രശ്നങ്ങളിലോ ഭാവനാപൂർണമായ ഒരു പദ്ധതിയും നടപ്പാക്കാൻ എം.എൽ.എക്ക്‌ സാധിച്ചിട്ടില്ല. എൽ.ഡി.എഫ്‌ മുന്നോട്ട്‌ വെക്കുന്ന വികസന രാഷ്ട്രീയം മണ്ഡലമൊന്നാകെ ഏറ്റെടുത്തുകഴിഞ്ഞതിന്റെ പ്രതിഫലനമാണ്‌ സ്ഥാനാർഥിക്ക്‌ കിട്ടുന്ന ജനപിന്തുണ. ഇതെല്ലാം വലിയ ഭൂരിപക്ഷം എൽ.ഡി.എഫിന്‌ നൽകും.

എൽ.ഡി.എഫ്‌ പ്രകടന പത്രിക

സുൽത്താൻ ബത്തേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്‌. വിശ്വനാഥന്റെ പ്രകടന പത്രിക എൽ.ഡി.എഫ്‌ പുറത്തിറക്കി. ഗോത്ര സാംസ്കാരിക പൈതൃക കേന്ദ്രം, നൂതന കോഴ്സുകളുമായി സർക്കാർ കോളജ്‌, കാർഷിക മേഖലക്ക്‌ സംസ്കരണ ഫാക്ടറികൾ, വിലത്തകർച്ചയിൽനിന്ന് കർഷകരെ സംരക്ഷിക്കാനുള്ള പദ്ധതികൾ, ബത്തേരിയുടെ സംസ്കാരിക ഗ്രാമീണ ടൂറിസത്തിനായി പ്രത്യേക ഇടനാഴി സൃഷ്ടിക്കുക, നൈപുണ്യ വികസനത്തിനായി സ്ഥാപനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കുമായുള്ള സൗഹൃദ ഇടങ്ങളും പദ്ധതികളും തുടങ്ങിയവ പ്രകടന പത്രിക മുന്നോട്ടുവെക്കുന്നു. സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്‌ പത്രിക പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ കെ.ജെ. ദേവസ്യ, ജനറൽ കൺവീനർ പി.ആർ. ജയപ്രകാശ്‌, ടി.ജെ. ചാക്കോച്ചൻ, ബീന വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

യു​ദ്ധ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രെ വാ​ക്ക് വി​ത്ത് ടി.​എ​സ്

ക​ല്‍പ​റ്റ: യു​ദ്ധ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രാ​യ സ​ന്ദേ​ശ​യ​മു​യ​ര്‍ത്തി ക​ല്‍പ​റ്റ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ടി. ​സി​ദ്ദി​ഖ് ന​യി​ച്ച വാ​ക്ക് വി​ത്ത് ടി.​എ​സ് പ​രി​പാ​ടി​യി​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ അ​ണി​നി​ര​ന്നു. യു.​ഡി.​വൈ.​എ​ഫി​ന്റെ​യും യു.​ഡി.​എ​സ്.​എ​ഫി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​ന​റാ ബാ​ങ്കി​ന് സ​മീ​പ​മു​ള്ള യു.​ഡി.​എ​ഫ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സി​ന് മു​ന്നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച മോ​ണി​ങ് വാ​ക്ക് പു​തി​യ സ്റ്റാ​ൻ​ഡി​ല്‍ അ​വ​സാ​നി​ച്ചു. ടി. ​സി​ദ്ദീ​ഖ് പ്ര​വ​ര്‍ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ശി​ഹാ​ബ് മേ​പ്പാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ സ​ലീം മേ​മ​ന, ക​ണ്‍വീ​ന​ര്‍ പി.​പി. ആ​ലി, സി. ​ജ​യ​പ്ര​സാ​ദ്, യ​ഹ്യ​ഖാ​ൻ ത​ല​ക്ക​ൽ, പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, അ​മ​ൽ ജോ​യ്, എം.​പി. ന​വാ​സ്, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, അ​രു​ൺ ദേ​വ്, സി. ​ശി​ഹാ​ബ്, മു​ഫീ​ദ ത​സ്‌​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The campaign is coming to an end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.