ഗൂഡല്ലൂർ: പാടന്തറ മർകസ് ശരീഅത്ത് കോളജിന്റെ പ്രഥമ സനദ് ദാന സമ്മേളനം വരുന്ന 16 ന് രണ്ടിന് പാടന്തറ മർകസിൽ നടക്കും. 172 വിദ്യാർഥികൾക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ സനദ് ദാനം നിർവഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‍ലിയാർ, എസ്.എം.എ സംസ്ഥാന പ്രസിഡൻറ് കെ.കെ. അഹ്മദ് കുട്ടി മസ്‍ലിയാർ കട്ടിപ്പാറ, എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി ഡോ.എ.പി. അബ്ദുൽ ഹക്കീം അസ്ഹരി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. സമ്മേളന ഭാഗമായി 15ന് വൈകീട്ട് ഏഴിന് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ദേവർശോല അബ്ദുസ്സലാം മുസ്‍ലിയാർ ബറാഅത്ത് ദിന സന്ദേശ പ്രഭാഷണം നടത്തും. സമ്മേളന പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും വിജയിപ്പിക്കാനും എസ്.വൈ.എസ് നീലഗിരി ജില്ല കാബിനറ്റ് തീരുമാനിച്ചു. ജില്ല പ്രസിഡൻറ് സി.കെ.കെ. മദനി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.യു. ശൗഖത്തലി, സെയ്ത് മുഹമ്മദ് മുസ്‍ലിയാർ, സയ്യിദ് അലി അക്ബർ സഖാഫി, ശിഹാബുദ്ദീൻ മദനി, ഹക്കീം മാസ്റ്റർ, അശ്റഫ് മദനി, അയമുട്ടി, റഷീദ് സഖാഫി, ഗഫൂർ, അക്ബർ മുസ്‍ലിയാർ, പി.കെ. ജാഫർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.