വൈത്തിരി: കുവൈത്തിൽ വീട്ടുജോലിക്ക് പോയ ശേഷം തൊഴിലുടമകളിൽനിന്ന് ഏൽക്കേണ്ടിവന്ന ദുരിതപൂർണമായ അനുഭവങ്ങളിൽനിന്ന് രക്ഷപ്പെട്ട് തളിപ്പുഴ സ്വദേശിയായ ലിൻഡ വെള്ളിയാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിൽ തിരിച്ചെത്തി. സുൽത്താൻ ബത്തേരി സ്വദേശി മുഖാന്തരം ലഭിച്ച വീട്ടുജോലി വിസയിലാണ് ലിൻഡ കുവൈത്തിലെത്തിയത്. കിടപ്പുരോഗിയായ ഭർത്താവിന്റെ ചികിത്സക്കുള്ള പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് വിമാനം കയറിയത്. കുവൈത്തിലെ തൊഴിലുടമകളിൽനിന്നും കടുത്ത തൊഴിൽ സമ്മർദവും പീഡനവും ഏൽക്കേണ്ടിവന്ന ലിൻഡ തിരിച്ചുവരാൻ ശ്രമിച്ചുവെങ്കിലും നടക്കാത്തതിനാൽ കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു. നാട്ടിൽനിന്ന് ബിനോയ് വിശ്വം എം.പിയും ടി. സിദ്ദീഖ് എം.എൽ.എയും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. തൊഴിലുടമ പാസ്പോർട്ടും വിമാനടിക്കറ്റും എംബസിയിലെത്തിച്ചതിനെ തുടർന്നാണ് ലിൻഡക്കു നാട്ടിലേക്കു യാത്രതിരിക്കാനായത്. പ്രശ്നത്തിൽ ഇടപെട്ട എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ലിൻഡ പറഞ്ഞു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ലിൻഡയെ വീട്ടിൽ സന്ദർശിച്ചു. SATWDG3 അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ലിൻഡയുടെ വീട്ടിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.