കനത്ത കാറ്റും മഴയും; വൻനാശം, വീടുകൾ തകർന്നു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശം. വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലും റോ​ഡി​ലും നി​ര​വ​ധി​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. വി​വി​ധ​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​നു​ക​ൾ ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് കാ​റ്റും മ​ഴ​യും തു​ട​ങ്ങി​യ​ത്. പാ​പ്ല​ശ്ശേ​രി-​മൂ​ന്നാ​ന​ക്കു​ഴി റോ​ഡി​ന് കു​റു​കെ മ​രം വീ​ണു. പ​ത്തോ​ളം വീ​ടു​ക​ളാ​ണ് പാ​പ്ല​ശേ​രി ഭാ​ഗ​ത്ത് മാ​ത്രം ത​ക​ർ​ന്ന​ത്. തെ​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ളാ​ണ് വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് വീ​ണ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത​മ​ഴ​യാ​യി​രു​ന്നു. ക​ല്ലു​വ​യ​ലി​ൽ ചി​ങ്കി​ളി മു​സ്ത​ഫ​യു​ടെ പ​റ​മ്പി​ലെ തെ​ങ്ങ് മി​ന്ന​ലി​ൽ ക​ത്തി. അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ ദൊ​ട്ട​പ്പ​ൻ​കു​ള​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് മി​ന്ന​ലി​ൽ തീ​പി​ടി​ച്ചു.

മീ​ന​ങ്ങാ​ടി: ഞാ​യ​റാ​ഴ്ച ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ വേ​ന​ൽ​മ​ഴ​യി​ൽ നാ​ശ​ന​ഷ്ടം. പാ​പ്ല​ശേ​രി​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വീ​ടു​ക​ൾ ത​ക​ർ​ന്നു. വൈ​ദ്യു​തി ലൈ​നു​ക​ൾ​ൾ​ക്ക് മു​ക​ളി​ൽ മ​ര​ങ്ങ​ൾ വീ​ണു. മൂ​ന്നാ​ന​ക്കു​ഴി​യി​ൽ റേ​ഡി​ലേ​ക്ക് മ​രം വീ​ണു. മീ​ന​ങ്ങാ​ടി​യി​ലും ന​ട​വ​യി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് കി​ട്ടി​യ​ത്.

വെ​ള്ള​മു​ണ്ട​യി​ലും കാ​റ്റി​ലും മ​ഴ​യി​ലും നാ​ശം

വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട​യി​ൽ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​നാ​ശം. വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി. വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ൽ, ഏ​ഴേ​നാ​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​ത്. വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ളും കാ​റ്റി​ൽ പ​റ​ന്നു​പോ​യി.

Tags:    
News Summary - Heavy winds and rain; widespread damage, houses destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.