വീട്ടമ്മയെ പീഡി​പ്പിച്ചെന്ന്​ പരാതി; രണ്ടു പേർ അറസ്റ്റിൽ

മാനന്തവാടി: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. മാനന്തവാടി എരുമത്തെരുവ്​ ഗോരിമൂല, കുളത്തിൽ വീട്ടിൽ വിപിൻ ജോർജ്​ (37), കോട്ടയം, രാമപുരം സ്വദേശിയും വർഷങ്ങളായി ഗോരിമൂലയിൽ താമസക്കാരനുമായ രാഹുൽ രാജൻ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് മൂന്നിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി സ്റ്റേഷൻ പരിധിയിലെ 48കാരിയായ വീട്ടമ്മയെ വീട്ടിൽ ആരുമല്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ്​ പരാതി. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെ നിർദേശപ്രകാരം സി.ഐ എം.എം. അബ്ദുൽ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐമാരായ കെ. മോഹൻദാസ്, ടി.കെ. മനോജൻ, സി.പി.ഒമാരായ വി.കെ. രഞ്ജിത്ത്, സാഗർ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു. THUWDG1 വിപിൻ ജോർജ് THUWDG2 രാഹുൽ രാജൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.