കൽപറ്റ: തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ ഓർമപുതുക്കിയും വർത്തമാന കാലത്തെ പ്രതിസന്ധികൾ ചർച്ചചെയ്തും ജില്ലയിലെങ്ങും വിവിധ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ മേയ്ദിനം ആചരിച്ചു. മനുഷ്യനെ ചന്തകളില്‍ വില്‍പനച്ചരക്കാക്കി അടിമപ്പണി ചെയ്യിച്ചിരുന്ന പുരാതനകാലത്തെ ഇരുണ്ട യുഗത്തിലേക്ക് തൊഴിലാളികളെ തിരികെ എത്തിക്കാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് പി.പി. ആലി പറഞ്ഞു. ഐ.എന്‍.ടി.യു.സി കല്‍പറ്റ റീജനല്‍ കമ്മിറ്റി സംഘടിപ്പിച്ച മേയ്ദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റീജനല്‍ പ്രസിഡന്‍റ് മോഹന്‍ദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. ബി. സുരേഷ്ബാബു, സി. ജയപ്രസാദ്, എന്‍. വേണുമാസ്റ്റര്‍, ഗിരീഷ് കല്‍പറ്റ, ഒ. ഭാസ്‌കരന്‍, നജീബ് പിണങ്ങോട്, ഏലിയാമ്മ മാത്തുകുട്ടി, കെ.കെ. രാജേന്ദ്രന്‍, പി. വിനോദ്കുമാര്‍, താരിഖ് കടവന്‍, ആര്‍. രാമചന്ദ്രന്‍, സിസി തങ്കച്ചന്‍, ജ്യോതിഷ് കുമാര്‍, പി.കെ. മുരളി, ഷാജി കമ്പളക്കാട്, കെ. ശശികുമാര്‍, ഹര്‍ഷല്‍ കോണാടന്‍, ആയിഷ പള്ളിയാല്‍, സുബൈര്‍ ഓണിവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.യു.സി.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കൽപറ്റയിൽ മേയ് ദിന റാലി നടത്തി. സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ ജില്ല സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ടി.യു.സി.ഐ ജില്ല കമ്മിറ്റി അംഗങ്ങളായ കെ.ജി. മനോഹരൻ, കെ. നസീറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. എം.കെ. ഷിബു സ്വാഗതവും, കെ.ആർ. അശോകൻ നന്ദിയും പറഞ്ഞു. ബിജി ലാലിച്ചൻ, കെ. ഉഷാകുമാരി, അബ്ദുൽ ജലീൽ, പി.കെ. രാജൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. തൊഴിലാളികളുടെ അധ്വാനശേഷിയെ മുലധനശക്തികൾക്ക് അടിയറവെക്കാൻ അനുവദിക്കിെല്ലന്നും വിവാദ തൊഴിൽ നിയമങ്ങൾ നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് മാനന്തവാടി റീൻെ ഐ.എൻ.ടി.യു.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവക രണ്ടേനാലിൽ മേയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. കെ.പി.സി.സി. വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പടക്കുട്ടിൽ ജോർജ് അധ്യക്ഷത വഹിച്ചു. എച്ച്.ബി. പ്രദിപ്, കമ്മന മോഹനൻ, ടി.എ. റെജി, എം.പി. ശശികുമാർ, വിനോദ് തോട്ടത്തിൽ, ജോഷി വാണാക്കുടി, ഇബ്രായി മുതുകോടൻ, ഗിരിജ സുധാകരൻ, സുഷോഭ് ചെറുകുമ്പം എന്നിവർ സംസാരിച്ചു. സുൽത്താൻ ബത്തേരി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി റീജനൽ കമ്മിറ്റി നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടൗണിൽ പ്രകടനവും സ്വതന്ത്ര മൈതാനിയിൽ പൊതുയോഗം സംഘടിപ്പിച്ചു. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. ഉമ്മർക്കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. സി.പി. വർഗീസ്, ജിനി തോമസ്, ശിവൻ, അസീസ് മാടാല, കെ.യു. മാനു, സി.എ. ഗോപി, ജിജി അലക്സ്, ഷിജു പൗലോസ്, ബി.പി. മൊയ്തീൻ എന്നിവർ സംസാരിച്ചു, കെ.എം. വർഗീസ് സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ഗഫൂർ, ഹാരിസ്, വിൽസൺ, സണ്ണി, ബാബു, പ്രാസാദ് എന്നിവർ നേതൃത്വം നൽകി. മാനന്തവാടി: സി.ഐ.ടി.യു സർവിസ് സംഘടനകളുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ മേയ് ദിന റാലിയും പൊതുയോഗവും നടത്തി. പൊതുയോഗം സി.ഐ.ടി.യു ഏരിയ സെക്രടറി ടി.കെ. പുഷ്പൻ ഉത്ഘാടനം ചെയ്തു. കെ.ജെ. ജോയി അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദാലി, അബ്ദുൽ ഗഫൂർ, ദേവകി ടീച്ചർ, കെ.ജെ റോയി, അജയൻ മാസ്റ്റർ, എൻ.ജെ. ഷജിത്, അബ്ദുൽ ആസിഫ്, സുരജ്കുമാർ എന്നിവർ സംസാരിച്ചു. മേപ്പാടി: തൊഴിൽ രംഗത്ത് ഏകപക്ഷീയമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ തൊഴിലാളി താൽപര്യങ്ങൾക്ക് എതിരാണെന്ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ്കുമാർ പറഞ്ഞു. തൊഴിലാളി സംഘടനകളുമായി ഒരു ചർച്ചയുമില്ലാതെ കൊണ്ടുവന്ന വ്യവസ്ഥകൾ കോർപറേറ്റുകളെയാണ് സഹായിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എച്ച്.എം.എസ് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മേപ്പാടിയിൽ സംഘടിപ്പിച്ച മേയ്ദിന റാലിയും കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന കൺവെൻഷനിൽ പി. കോമു അധ്യക്ഷത വഹിച്ചു. കെ.കെ. ഹംസ മുഖ്യ പ്രഭാഷണം നടത്തി. ഒ.പി. ശങ്കരൻ മേയ്ദിന സന്ദേശം നൽകി. ആദ്യകാല പ്രവർത്തകരെ ആദരിച്ചു. യു.എ. ഖാദർ, ഷബീർ അലി, രാജു കൃഷ്ണ, സി. സഹദേവൻ എന്നിവർ സംസാരിച്ചു. പി.കെ. അനിൽകുമാർ സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. SUNWDL16 ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ കൽപറ്റയിൽ നടന്ന മേയ്ദിന റാലി SUNWDL10 എടവക രണ്ടേനാലിൽ ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച മേയ്ദിന സമ്മേളനം കെ.പി.സി.സി. വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു SUNWDL7 ഐ.എൻ.ടി.യു.സി സുൽത്താൻ ബത്തേരി ടൗണിൽ നടത്തിയ മേയ്ദിന റാലി SUNWDL11 സി.ഐ.ടി.യു സർവിസ് സംഘടനകളുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ സംഘടിപ്പിച്ച മെയ്ദിന റാലി SUNWDL14 എച്ച്.എം.എസ് നേതൃത്വത്തിൽ മേപ്പാടിയിൽ നടത്തിയ മേയ്ദിന കൺവെൻഷൻ എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു SUNWDL15 ടി.യു.സി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ സംഘടിപ്പിച്ച മേയ് ദിന റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.