ബൈപാസിനായി വാഹന സർവേ

ഗൂഡല്ലൂർ: ഗൂഡല്ലൂർ-നാടുകാണി സംസ്ഥാന ഹൈവേ, നാഗപട്ടണം-മേട്ടുപ്പാളയം-മൈസൂരു ദേശീയപാത 67 എന്നിവയുടെ ബൈപാസായി ഉപയോഗിക്കാൻ ചെമ്പാല-വീട്ടിമൂല-ഒന്നാംമൈൽ റോഡ് വിപുലീകരണത്തിന്റെ ഭാഗമായി വാഹനസർവേ ആരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ചെമ്പാല ജങ്ഷനിൽനിന്നു വീട്ടിമൂല ഭാഗത്തേക്ക് എത്ര വാഹനങ്ങൾ കടന്നുപോകുന്നു എന്നതിന്റെ കണക്കെടുപ്പാണ് പൊതുമരാമത്ത് വകുപ്പിനുവേണ്ടി സ്വകാര്യ കമ്പനിയുടെ ജീവനക്കാർ സർവേ നടത്തുന്നത്. ചെമ്പാല മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയും നഗരത്തിലെ പ്രധാന റോഡിലും ഉണ്ടാവുന്ന വാഹനഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുവേണ്ടിയാണ് ബൈപാസ് നിർമാണം നടപടി തുടങ്ങിയിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.