ഗൂഡല്ലൂർ: മേയിൽ നടക്കുന്ന ഊട്ടി വസന്തോത്സവ ആഘോഷങ്ങളുടെ ഭാഗമായി ഗൂഡല്ലൂരിൽ മേയ് 13,14 തീയതികളിൽ നടക്കുന്ന സുഗന്ധവ്യജ്ഞന പ്രദർശന മഹോത്സവത്തിന്റെ ഭാഗമായി ആർ.ഡി.ഒ ശരവണകണ്ണന്റെ അധ്യക്ഷതയിൽ കൂടിയാലോചന നടത്തി. ആഘോഷം നടക്കുന്ന മോണിങ് സ്റ്റാർ സ്കൂൾ മൈതാനിയിൽ ഒരുക്കുന്ന സ്റ്റാളുകളുടെയും വിവിധ കലാപരിപാടികൾ, മറ്റു പ്രദർശനങ്ങളെക്കുറിച്ച് നഗര നഗരസഭ, റവന്യൂ, പഞ്ചായത്ത് അതുപോലെ വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച നടത്തി. മുൻ എം.എൽ.എ ദ്രാവിഡമണി, ഗൂഡല്ലൂർ, പന്തല്ലൂർ തഹസിൽദാർമാർ, ദേവാല ഡിവൈ.എസ്.പി, ഗൂഡല്ലൂർ സർക്കിൾ ഇൻസ്പെക്ടർ, നഗരസഭ കമീഷണർമാർ, ചെയർമാന്മാർ ഭരണസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വ്യാപാരി സംഘം, മറ്റു സന്നദ്ധ സംഘടന ജന പ്രതിനിധികളും പങ്കെടുത്ത് തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമാക്കി. മലപ്പുറം വയനാട് മൈസൂരു ഭാഗങ്ങളിലെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിധത്തിലുള്ള കലാപ്രദർശനം പരിപാടികൾ ആവിഷ്കരിക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.