കല്‍പറ്റ: മടിയൂര്‍കുനിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സ്‌കൂളിലേക്ക് പോവുകയായിരുന്ന വൈത്തിരി സ്വദേശിനിയായ വിദ്യാര്‍ഥിനിയെ തെരുവുനായ് ആക്രമിച്ചത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ നഗരത്തില്‍ 31 പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ നായ് മറ്റു നായ്ക്കളെയും കടിച്ചിരുന്നു. തിങ്കളാഴ്ച വിദ്യാര്‍ഥിനിയെ കടിച്ച തെരുവുനായ്ക്കും ഇതേ നായില്‍നിന്ന് കടികിട്ടിയതാണെന്ന സംശയമുണ്ട്. കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിനിക്ക് ആവശ്യമായ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.