മേ​പ്പാ​ടി ടൗ​ണി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പൊ​തു ടാ​പ്പ്

മേ​പ്പാ​ടി: കു​ടി​വെ​ള്ള വി​ത​ര​ണം താ​റു​മാ​റാ​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി​ട്ടും ന​ട​പ​ടി​യി​ല്ല. സാ​ധാ​ര​ണ​ക്കാ​ർ വെ​ള്ള​ത്തി​ന് നെ​ട്ടോ​ട്ട​ത്തി​ൽ. എ​ള​മ്പി​ലേ​രി പു​ഴ​യി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ ജ​ല വി​ത​ര​ണ പ​ദ്ധ​തി താ​റു​മാ​റാ​യ​ത്. ഇ​തി​നെ ആ​ശ്ര​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വെ​ള്ള​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി. ടാ​ങ്ക​ർ ലോ​റി​ക​ളി​ലെ​ത്തി​ക്കു​ന്ന വെ​ള്ളം വി​ല കൊ​ടു​ത്ത് വാ​ങ്ങു​ക​യാ​ണി​വ​ർ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. എ​ള​മ്പി​ലേ​രി​യി​ലെ ത​ട​യ​ണ​യി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം മാ​ത്ര​മാ​ണ് മേ​പ്പാ​ടി​യി​ൽ ജ​ല വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.

മ​ഴ പെ​യ്ത് പു​ഴ​യി​ൽ വെ​ള്ള​മെ​ത്തി​യാ​ൽ മാ​ത്ര​മേ അ​തി​നെ ആ​ശ്ര​യി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്റെ ജ​ല വി​ത​ര​ണം പൂ​ർ​വ സ്ഥി​തി​യി​ലാ​വു​ക​യു​ള്ളു. ഹോ​ട്ട​ലു​ക​ൾ മാ​ത്ര​മ​ല്ല സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ​ണം കൊ​ടു​ത്ത് ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ടൗ​ണി​ലെ പൊ​തു ടാ​പ്പു​ക​ളി​ൽ ജ​ല വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളു​ക​ളാ​യി. ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും പാ​തി വ​ഴി​യി​ലാ​ണ്. അ​ടു​ത്ത കാ​ല​ത്തൊ​ന്നും പ​ദ്ധ​തി ക​മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

മ​ഴ വൈ​കി​യാ​ൽ ജ​ല ക്ഷാ​മം രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത. പ​ഞ്ചാ​യ​ത്തി​ന്റെ ജ​ല വി​ത​ര​ണ പ​ദ്ധ​തി ക​ണ​ക്ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള ക​ടും​ബ​ങ്ങ​ൾ​ക്ക് വെ​ള്ള​മെ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - Supply out of sync; drinking water shortage acute in Meppadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.