വീടെന്ന സ്വപ്നം പൂവണിയാതെ അനീഷും കുടുംബവും

മാനന്തവാടി: അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടില്ലാതെ ദുരിതം പേറുകയാണ് രോഗിയായ അനീഷും കുടുംബവും. കൈയേറ്റ ഭൂമിയായ ഗോദാവരി കോട്ടക്കുന്ന് കോളനിയിലെ അനീഷും ഭാര്യ അനിതയുമാണ് ഷീറ്റ് മറച്ച വീട്ടിൽ താമസിക്കുന്നത്. ആറുമാസമായ കുഞ്ഞടക്കം മൂന്ന് മക്കളാണ് ഇവർക്കുള്ളത്. കൂടാതെ അനിതയുടെ അച്ഛനും അമ്മയുമടക്കം ഏഴുപേരാണ് ചോർന്നൊലിക്കുന്ന കൂരക്കുള്ളിൽ ജീവിതം തള്ളിനീക്കുന്നത്. അനീഷ് രോഗിയായതിനാൽ അനിതയുടെ മാതാപിതാക്കൾ കൂലിപ്പണി എടുത്താണ് കുടുംബം പുലർത്തുന്നത്. മഴ പെയ്തു തുടങ്ങിയാൽ സന്നദ്ധ സംഘടന നിർമിച്ചു നൽകിയ ശൗചാലയമാണ് ഇവർക്കാശ്രയം. കൈവശരേഖ ഇല്ലാത്തതാണ് ഇവർക്ക് വീട് ലഭിക്കാൻ പ്രയാസം നേരിടുന്നത്. അധികൃതർ കനിഞ്ഞാൽ ഈ കുടുംബത്തിന്റെ വീടെന്ന സ്വപ്നം പൂവണിയും. cap അനീഷും കുടുംബവും കൂരക്ക് മുന്നിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.