​​​കെ.എസ്​.എസ്​.ടി.യു ജില്ല സമ്മേളനം

കൽപറ്റ: കേരള സ്റ്റേറ്റ് സ്‌പെഷലിസ്​റ്റ് ടീച്ചേഴ്‌സ് യൂനിയന്‍ (​​​കെ.എസ്​.എസ്​.ടി.യു) ജില്ല സമ്മേളനം കെ.എസ്​.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് ഉദ്ഘാടനം ചെയ്തു. സ്‌പെഷലിസ്റ്റ് അധ്യാപകരെ ജോലിയില്‍ സ്ഥിരപ്പെടുത്തുക, പുതിയ തസ്തിക സൃഷ്ടിക്കുക, പുതിയ നിയമനങ്ങള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി. ഹാരിസ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ട്രഷറര്‍ പി. ഗഗാറിന്‍, കെ.എസ്​.ടി.എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വി.എ. ദേവകി, കെ.എസ്​.ടി.എ ജില്ല സെക്രട്ടറി വില്‍സണ്‍ തോമസ്, കെ.എസ്​.എസ്​.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആർ. ബ്രിജിത്ത്, പ്രസിഡന്‍റ്​ നൗഫല്‍ മുഹമ്മദ്, പി.വി. മനോജ്, എം. അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി​​.ജെ. ജിന്‍സി പ്രമേയം അവതരിപ്പിച്ചു. പി.ടി. ഷിജോ നന്ദി പറഞ്ഞു. ഭാരവാഹികൾ: എം. അരുണ്‍കുമാര്‍ (പ്രസി.), പി.വി. മനോജ് (സെക്ര.), വി.ജെ. ജിന്‍സി, റിന്‍സ് ഡൊമിനിക്, എം.എസ്​. റീമ (ജോ. സെക്ര.), എം.എസ്​. മനീഷ്, വി.വി. അഞ്ജു , ബിപിനേഷ് (വൈസ്​ പ്രസി.), ലാലി ജോർജ്​ (ട്രഷ.). TUEWDL9 കെ.എസ്​.എസ്​.ടി.യു ജില്ല സമ്മേളനം കല്‍പറ്റയില്‍ കെ.എസ്​.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കണം -ടി. സിദ്ദീഖ് കൽപറ്റ: ഖാദര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ള അനിശ്ചിതത്വം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ടി. സിദ്ദീഖ് എം.എല്‍.എ ആവശ്യപ്പെട്ടു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈത്തിരി ഉപജില്ല യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈത്തിരി ഉപജില്ലയില്‍നിന്ന് വിരമിക്കുന്ന കെ.പി.എസ്.ടി.എ അംഗങ്ങളായ 28 അധ്യാപകര്‍ക്ക് എം.എല്‍.എ ഉപഹാരം നല്‍കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ വൈത്തിരി ഉപജില്ല പ്രസിഡന്‍റ്​ ശ്രീജേഷ് ബി. നായര്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി സി.കെ. സേതു, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി.എസ്. ഗിരീഷ് കുമാര്‍, എം.എം. ഉലഹന്നാന്‍, ജില്ല പ്രസിഡന്‍റ്​ ഷാജു ജോണ്‍, സെക്രട്ടറി ടി.എന്‍. സജിന്‍, വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ്​ ജോസ് മാത്യു, സുരേഷ് ബാബു വാളല്‍, എം.വി. രാജന്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, എബ്രഹാം മാത്യു, എം. ഗണേശ്കുമാര്‍, ബെന്നി ആന്‍റണി തുടങ്ങിയവര്‍ സംസാരിച്ചു. TUEWDL10 കെ.പി.എസ്.ടി.എ . വൈത്തിരി ഉപജില്ല യാത്രയയപ്പ്​ സമ്മേളനം ടി. സിദ്ദീഖ് എം.എല്‍.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.