ഒന്നര കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി മുത്തങ്ങയിൽ പിടിയിൽ

സുൽത്താൻ ബത്തേരി: വയനാട് എക്സൈസ് ഇന്റലിജൻസും എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും വ്യാഴാഴ്ച രാത്രി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ മൈസൂരുവിൽ നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസിൽനിന്നും കഞ്ചാവ് പിടികൂടി. ബിഹാർ മുസാഫർപുർ സ്വദേശി ധീരജ് സാഹ്‌നിയെ (24) അറസ്റ്റ് ചെയ്തു. 1.500 കിലോഗ്രാം കഞ്ചാവാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. ചെക്ക് പോസ്റ്റ്‌ ഇൻസ്‌പെക്ടർ എ. പ്രജിത്ത്, എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, പ്രിവന്റിവ് ഓഫിസർമാരായ ഷാജിമോൻ, കെ. രമേശ്, പി.പി. ശിവൻ, ഏലിയാസ്, പ്രഭാകരൻ, പ്രിവന്റിവ് ഓഫിസർ ബാബു മൃദുൽ, ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർ ശ്രീജേഷ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. FRIWDG1 Kanjavu കഞ്ചാവുമായി പിടിയിലായ ധീരജ് സാഹ്‌നി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.