മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

കൽപറ്റ: മാനന്തവാടി-കുറ്റ്യാടി റോഡിൽ മട്ടിലയത്ത്​ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽവെച്ച് മയക്കു മരുന്ന് ഉപയോഗിക്കുന്നതായി ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആന്‍റി നാർകോട്ടിക് സെൽ അംഗങ്ങളും തൊണ്ടർനാട് എസ്​.​ഐ പി.ജി. രാംജിത്തും സംഘവും നടത്തിയ തിരച്ചിലിൽ രണ്ടു​ യുവാക്കൾ പിടിയിലായി. കെ.എൽ. 57 കെ 1030 മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തു. താമരശ്ശേരി പുല്ലുമലയിൽ ഹൗസിൽ പി. മിർഷാദ് എന്ന മസ്താൻ (26), മൈലമ്പാടി, പള്ളിക്കുളങ്ങര ഹൗസിൽ പി.എ. അഭിജിത്ത് എന്ന ചിക്കു (21)എന്നിവരാണ്​ പിടിയിലായത്​. ഇവരിൽനിന്ന്​ അതിമാരക മയക്കുമരുന്നു വിഭാഗത്തിൽ പെട്ട എം.ഡി.എം.എയും ഇവ ശരീരത്തിന് അകത്തേക്കു വലിച്ചുകയറ്റാൻ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും പിടികൂടി. TUEWDL16 മിർഷാദ് TUEWDL17 അഭിജിത്ത് നെന്മേനിയിൽ ഇന്‍റർവ്യൂ മാറ്റി സുൽത്താൻ ബത്തേരി: തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ വിഭാഗങ്ങളിലേക്ക് മാർച്ച്​ 30ന് നടത്താനിരുന്ന ഇന്‍റർവ്യു മാറ്റിവെച്ചതായി നെന്മേനി പഞ്ചായത്ത് പ്രസിഡന്‍റ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.