മാനന്തവാടി: കണ്ണൂർ സർവകലാശാല കലോത്സവത്തിൽ മാനന്തവാടി കാമ്പസിലെ ജന്തുശാസ്ത്ര പഠന വിഭാഗത്തിന് ഇരട്ട നേട്ടം. കാസർകോട് നടക്കുന്ന കലോത്സവത്തിൽ സിനിമ നിരൂപണത്തിൽ (മലയാളം) ജന്തുശാസ്ത്ര വിഭാഗത്തിലെ എ.സി. ഹൃദ്യ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പ്രബന്ധരചന മത്സരത്തിൽ ആര്യ രാധാകൃഷ്ണൻ മൂന്നാം സ്ഥാനവും നേടി. രണ്ടുപേരും ഒന്നാം സെമസ്റ്റർ എം.എസ്സി അപ്ലൈഡ് സുവോളജി വിദ്യാർഥിനികളാണ്. SATWDL9 എ.സി. ഹൃദ്യ SATWDL10 ആര്യ രാധാകൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.