പാലം നിർമാണത്തിന് തുടക്കം

മാനന്തവാടി: ഒരു പ്രദേശത്തിന്റെ വർഷങ്ങളായുള്ള സ്വപ്നം യാഥാർഥ്യമാകുന്നു. മാനന്തവാടി നഗരസഭയിലെ ചെറ്റപ്പാലം ബൈപാസ്- ഡി.എം കോൺവൻെറ്​ കുന്ന് റോഡിലെ പാലം നിർമാണത്തിന് തുടക്കമായി. നഗരത്തിൽ പ്രവേശിക്കാതെ ചെറ്റപ്പാലം-വള്ളിയൂർക്കാവ് ഭാഗത്തുനിന്ന്​ ഡി.എം കോൺവൻെറ്​ കുന്നിലേക്ക് പ്രവേശിക്കാൻ കഴിയുന്ന എളുപ്പമാർഗം കൂടിയാണിത്. തോടിനുകുറുകെ പാലമില്ലാത്തത് നിരവധി കുടുംബങ്ങൾക്ക് ദുരിതമായിരുന്നു. പ്രദേശവാസികൾ സ്ഥലം വിട്ടുനൽകി ശ്രമദാനമായാണ് റോഡ് നിർമ്മിച്ചത്. എം.എൽ.എ ഫണ്ടിൽ 10 ലക്ഷം രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. തറക്കല്ലിടൽ ഒ.ആർ. കേളു എം.എൽ.എ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പി.വി.എസ് മൂസ അധ്യക്ഷത വഹിച്ചു. സിനി ബാബു, അബ്ദുൽ ആസിഫ്, വി.ആർ. പ്രവീജ്, എൻ.ഐ. തങ്കമണി, കെ.സി. സുനിൽകുമാർ, ജോഷി, രാമചന്ദ്രൻ, പി.കെ. ഹൈദർ, ആതിര എന്നിവർ സംബന്ധിച്ചു. photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.