കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ മുടക്കുന്നത് ഒഴിവാക്കണം

മാനന്തവാടി: താലൂക്കിൽ വ്യാപകമായി കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ വെട്ടിക്കുറക്കുന്നത് യാത്രക്കാരെ വലക്കുകയാണെന്നും നടപടി പിൻവലിച്ച് ഗ്രാമീണ മേഖലയിലെ യാത്രക്കാരെ സഹായിക്കുന്ന നടപടി സ്വീകരിക്കണമെന്നും ഐ.എൻ.ടി.യു.സി മാനന്തവാടി റീജനൽ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് കുറച്ച ട്രിപ്പുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണം. പേരിയ, വാളാട്, നിരവിൽപുഴ, പുൽപള്ളി, തോൽപെട്ടി, ബാവലി, അപ്പപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്​ ജോലി, ആശുപത്രി ആവശ്യങ്ങൾക്ക്​ അടക്കം ടൗണിൽ എത്തുന്നവർ വൈകുന്നേരങ്ങളിൽ മതിയായ ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി നടത്താത്തതിനാൽ പ്രയാസം അനുഭവിക്കുകയാണ്. മാനന്തവാടി ടൗണിലെ സ്വകാര്യ ഷോപ്പുകളിൽ ജോലി ചെയ്യുന്ന തുച്ഛവരുമാനക്കാർ ഇതുമൂലം ദുരിതത്തിലാണ്. അടിയന്തരമായി ഉൾനാടുകളിലേക്ക് മതിയായ യാത്രാസൗകര്യം സൃഷ്ടിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. ബേബി തുരുത്തിയിൽ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ടി.എ. റെജി ഉദ്ഘാടനം ചെയ്തു. ജോർജ് പടകുട്ടിൽ, കെ.ടി. നിസാം, വിനോദ് തോട്ടത്തിൽ, കെ.വി. ഷിനോജ്, ടി.കെ. മമ്മുട്ടി, എം.പി. ശശികുമാർ, സുഷോഭ് ചെറുകുമ്പം, പി.എസ്. രാജേഷ്, പി.വി. സുകുമാരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.