മാനന്തവാടി: പീച്ചംകോട് ശ്രീപുറമംഗലം ശ്രീപോര്‍ക്കലി ഭഗവതിക്ഷേത്ര പുനരുദ്ധാരണപ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ചു. കാര്‍ത്തികതിരുനാള്‍ രവിവര്‍മരാജയുടെയും മഴുവന്നൂര്‍ ഇല്ലത്ത് ഗോവിന്ദരാജ് തിരുമേനിയുടെയും നേതൃത്വത്തില്‍ ക്ഷേത്ര ശ്രീകോവില്‍ തറക്കല്ലിടല്‍ നടത്തി. 60 ലക്ഷത്തോളം രൂപ ചെലവ് കണക്കാക്കി രണ്ട് ശ്രീകോവിലുകള്‍, മലക്കാരി തറ, പാട്ടുപുര തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം എം.എ. രാമചന്ദ്രന്‍, വിജയന്‍ഗുരുക്കള്‍, സജീവന്‍ പുതുശ്ശേരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.