മാനന്തവാടി: വയനാട് മെഡിക്കൽ കോളജിലെ ചികിത്സ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി വെള്ളിയാഴ്ച രാവിലെ 11ന് കോളജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെഡിക്കൽ കോളജിൽ ചികിത്സക്കായി എത്തുന്ന പല രോഗികളെയും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കും അത്യാധുനിക സൗകര്യമുള്ള മറ്റ് ആശുപത്രിയിലേക്കും പറഞ്ഞയക്കുന്ന സാഹചര്യമാണ്. ഇത് ഒഴിവാക്കി പൂർണ തോതിൽ ആധുനിക ചികിത്സ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ധർണ. വാർത്തസമ്മേളനത്തിൽ ഉപഭോക്തൃ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോൺ മാസ്റ്റർ, അഡ്വ. പി.ജെ. ജോർജ്, എ.എൻ. മുകുന്ദൻ, സുനിൽ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.