സഹകരണ ബാങ്ക് അംഗങ്ങളുടെ നിരാഹാരസമരം

ഗൂഡല്ലൂർ: ചെറുമുള്ളി പ്രാഥമിക കാർഷിക സഹകരണ ബാങ്കിൽ നടക്കുന്ന ക്രമക്കേടുകൾക്കെതിരെ അംഗങ്ങൾ ബാങ്കിന് മുന്നിൽ നിരാഹാരസമരം നടത്തി. ബാങ്കിൽ നടക്കുന്ന ക്രമക്കേടുകളും അഴിമതിയെ കുറിച്ചും പലതവണ പരാതിയും പ്രതിഷേധങ്ങളും നടന്നിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നടപടിയിൽ സമരക്കാർ പ്രതിഷേധം രേഖപ്പെടുത്തി. ബാങ്കിലെ നിക്ഷേപത്തുക പിൻവലിക്കുമെന്നും സമരത്തിൽ പങ്കെടുത്തവർ മുന്നറിയിപ്പുനൽകി. ആരോപണവിധേയനായ ബാങ്ക് സെക്രട്ടറിയെ സംരക്ഷിക്കുന്ന നടപടിയാണ് ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സമരക്കാർ ആരോപിച്ചു. ബാങ്ക് അംഗവും ബി.ജെ.പി നേതാവുമായ ചെറുമുള്ളി ചന്ദ്രൻ പറഞ്ഞു. വാർഡ് മെംബർ എ.വി. ജോസ്, അയൽക്കൂട്ട അംഗങ്ങൾ, സന്നദ്ധ സാമൂഹിക, രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. GDR BANK: ചെറുമുള്ളി പ്രാഥമിക കാർഷിക സഹകരണ ബാങ്കിൽ നടക്കുന്ന ക്രമക്കേടുകൾക്കെതിരെ അംഗങ്ങൾ നടത്തിയ നിരാഹാര സമരത്തിൽ ചെറുമുള്ളി ചന്ദ്രൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.