മാനന്തവാടി: മീനം ഒന്നു മുതൽ 14വരെ നടക്കുന്ന വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവന്റെ മുന്നോടിയായി വാൾ എഴുന്നെള്ളിപ്പ് ചടങ്ങ് നടന്നു. തിങ്കളാഴ്ച വൈകീട്ട് പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള വാൾ വള്ളിയൂർക്കാവ് മേൽശാന്തി ശ്രീജേഷ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് എഴുന്നെള്ളിച്ചത്. ഗജവീരന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയായിരുന്നു എഴുന്നെള്ളിപ്പ് ചടങ്ങ്. ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി. മോഹൻദാസ്, ടി.കെ. അനിൽകുമാർ, എക്സിക്യുട്ടീവ് ഓഫിസർ സി.വി. ഗിരീഷ് കുമാർ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ വിപിൻ വേണുഗോപാൽ, അശോകൻ കൊയിലേരി, സന്തോഷ് ജി നായർ, എൻ.സി. ഗിരീഷ് തുടങ്ങിയവർ നേതൃതം നൽകി. photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.