റീസർവേ അപാകത പരിഹരിക്കാൻ ഇന്ന് അദാലത്ത്

വെള്ളമുണ്ട: വില്ലേജിലെ റീസർവേ അപാകതകൾ പരിഹരിക്കുന്നതിനായി ചൊവ്വാഴ്ച അദാലത്ത് നടത്തും. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന അദാലത്ത് എട്ടേനാൽ സിറ്റി ഓഡിറ്റോറിയത്തിലാണ് നടക്കുക. വർഷങ്ങളായി തുടരുന്ന റീസർവേ അപാകതകൾ പരിഹരിക്കാതെകിടക്കുന്നത് ഉദ്യോഗസ്ഥരേയും സ്ഥലമുടമകളേയും പ്രയാസത്തിലാക്കിയിരുന്നു. ഇവ പരിഹരിക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് വെള്ളമുണ്ട വില്ലേജ് ഓഫിസർ റഷീദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.