കൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ പിടിയിൽ

കൈക്കൂലി വാങ്ങവെ സർവേയർ പിടിയിൽ ഗൂഡല്ലൂർ: പന്തല്ലൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ പിടിയിലായി. പന്തല്ലൂർ താലൂക്കിലെ സർവേയർ പളനിച്ചാമിയാണ് പിടിയിലായത്. എരുമാടിലെ വാസുദേവൻ എന്ന ഭൂവുടമയിൽനിന്നാണ് 6000 രൂപ സർവേയർ കൈക്കൂലി ആവശ്യപ്പെട്ടത്. വാസുവിന്റെ ഭൂമി ഭാഗ പിരിവിനായി അളക്കാനായി അപേക്ഷ നൽകിയപ്പോഴാണ് പണം ആവശ്യപ്പെട്ടത്. വാസുദേവൻ വിജിലൻസിനെ വിവരം അറിയിക്കുകയും അവർ പറഞ്ഞതനുസരിച്ച് പണം നൽകുകയുമായിരുന്നു. വിജിലൻസിനെ കണ്ട് ഓടിയ പളനിച്ചാമിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരുന്നു. GDR PALANICHAMY: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സർവേയർ പളനിച്ചാമി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.