യുദ്ധം തോട്ടം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു

P3 *തേയില കയറ്റുമതി പ്രതിസന്ധിയിൽ മേപ്പാടി: റഷ്യ-യുക്രെയ്ൻ യുദ്ധം നീണ്ടാൽ ഇന്ത്യയിലെ തേയില വ്യവസായവും പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സൂചന. യുദ്ധം ഇപ്പോൾത്തന്നെ വ്യവസായത്തെ ബാധിച്ചു കഴിഞ്ഞു. കൊച്ചിയിലെ ലേലവും കയറ്റുമതിയും കുത്തഴിഞ്ഞ നിലയിലായതോടെ തേയില കയറ്റുമതിയും വൻതോതിൽ കുറഞ്ഞു. തേയില വ്യാപാരത്തിൽ ഇന്ത്യയുടെ പ്രധാന വിപണിയാണ് റഷ്യയും പഴയ സോവിയറ്റ് യൂനിയൻ അംഗ രാജ്യങ്ങളായിരുന്ന യുക്രെയ്ൻ, കസാഖ്സ്താൻ, ജോർജിയ മുതലായ രാജ്യങ്ങൾ. ഒരു ലക്ഷം ടൺ തേയിലയാണ് ഓരോ മാസവും ഈ രാജ്യങ്ങൾ ഇവിടെനിന്ന് ഇറക്കുമതി ചെയ്തിരുന്നത്. റഷ്യയും കോമൺവെൽത്ത് സ്വതന്ത്ര രാജ്യങ്ങളും ചേർന്ന് 40 മില്യൺ കി.ഗ്രാം തേയിലയാണ് ഒരു വർഷം ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. അതിൽ 20 മില്യൺ കി.ഗ്രാമും തെക്കേ ഇന്ത്യയിൽനിന്നാണ്. പ്രധാനമായും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്നത്. കരിങ്കടൽ യുദ്ധമേഖലയായതും നാറ്റോ ഉപരോധവും ഈ രാജ്യങ്ങളിലേക്കുള്ള കപ്പൽ ചരക്ക് നീക്കം അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. തേയിലയുടെ കാര്യത്തിൽ രാജ്യത്തിന്റെ ഏറ്റവും വലിയ വിപണിയാണ് യുദ്ധം മൂലം നഷ്ടമായത്. ഇതു തോട്ടം മേഖലയിലെ തൊഴിൽ നഷ്ടത്തിനിടയാക്കുമെന്നാണ് സൂചന. ഉൽപന്നം കെട്ടിക്കിടക്കുന്നതു ചൂണ്ടിക്കാട്ടി ഉൽപാദനം കുറക്കുക എന്ന തീരുമാനത്തിലേക്ക് തോട്ടം ഉടമകൾ നീങ്ങാനുള്ള സാധ്യത നിലനിൽക്കുന്നു. ഉൽപാദനം കുറക്കുക എന്നതിലേക്കാവും തോട്ടമുടമകൾ എത്തിച്ചേരുക. അതു തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കാനിടയാക്കും. തൊഴിലാളികൾക്ക് ജോലി നഷ്ടമുണ്ടാകാനിടയാക്കും. തോട്ടങ്ങൾ അടച്ചിടാൻപോലും ഉടമകൾ തയാറായേക്കും. രാജ്യത്തിന്റെ മൊത്തം തേയില ഉൽപാദനത്തിന്റെ 18 ശതമാനവും ഇറക്കുമതി ചെയ്തിരുന്ന റഷ്യക്ക് ഇന്നതിന് കഴിയാത്ത സ്ഥിതിയുണ്ടായിരിക്കുകയാണ്. MONWDL1 മേപ്പാടി മേഖലയിലെ തേയിലത്തോട്ടങ്ങളിലൊന്ന് 'കടമാൻതോട് പദ്ധതിക്കുവേണ്ടിയുള്ള മുറവിളി കരാർ മാഫിയക്കുവേണ്ടി' പുൽപള്ളി: മുള്ളൻകൊല്ലി പ്രദേശത്തെ ആയിരക്കണക്കിന് കർഷകരുടെ കുടിവെള്ള ക്ഷാമവും പ്രദേശം നേരിടുന്ന രൂക്ഷമായ വരൾച്ചയും പരിഹരിക്കാൻ ഒരു വിധത്തിലും സഹായകമാവില്ലെന്ന് വയനാട്ടിലെ ഒന്നിലധികം അനുഭവങ്ങൾ പകൽ പോലെ വ്യക്തമാക്കിയ കടമാൻ തോട് പദ്ധതിക്കുവേണ്ടി മുറവിളികൂട്ടുന്നവർ ഉദ്യോഗസ്ഥ-കരാർ നിർമാണ മാഫിയക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. 1972ൽ അഞ്ച് കോടി അടങ്കലിൽ തുടങ്ങിയതും ആയിരക്കണക്കിന് കോടി രൂപ മുടക്കിയതുമായ കാരാപ്പുഴ പദ്ധതിയിൽനിന്നും ഒരു തുള്ളി വെള്ളംപോലും ഇന്നേവരെ നൽകിയിട്ടില്ല. ആയിരത്തിലധികം കർഷകരെ വഴിയാധാരമാക്കിയതും നൂറുകണക്കിന് ഏക്കർ നെൽവയൽ വെള്ളത്തിൽ മുക്കിക്കളഞ്ഞതുമാണീ പദ്ധതി. 20 വർഷം മുമ്പ് കമീഷൻ ചെയ്ത ബാണാസുര സാഗറിൽനിന്നും 30 ശതമാനം കുടിവെള്ളത്തിനും കൃഷിക്കും നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഒരു തുള്ളി വെള്ളം പോലും നൽകുന്നില്ല. കടമാൻ തോട് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചാൽ തന്നെ ഭൂമിയേറ്റെടുക്കൽ തുടങ്ങിയവക്ക് മാത്രം 10 വർഷം വേണം. കാരാപ്പുഴ മോഡൽ ആണെങ്കിൽ 50 വർഷം നിർമാണത്തിനും വേണം. അടിയന്തരമായ പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ വരുന്ന 10 വർഷത്തിനുള്ളിൽ മുള്ളൻകൊല്ലി, പുൽപള്ളി പ്രദേശങ്ങൾ മരുഭൂമിയായി മാറും. കാരാപ്പുഴ ഡാമിൽനിന്നും ബാണാസുരസാഗറിൽനിന്നും കൂറ്റൻ പൈപ്പുകൾ വഴി ഈ പ്രദേശത്തെ കൃഷിയാവശ്യത്തിനും ഗാർഹികാവശ്യത്തിനുമുള്ള വെള്ളമെത്തിക്കാൻ രണ്ടു വർഷം മതി. മുള്ളൻകൊല്ലി-പുൽപള്ളി പ്രദേശങ്ങൾ കാരാപ്പുഴയുടെയും ബാണാസുര സാഗറിന്റെയും നാലു മുതൽ 10 മീറ്റർ വരെ താഴ്ന്ന പ്രദേശമാകയാൽ പമ്പിങ് ആവശ്യമില്ല. ജലം താനെ ഒഴുകിയെത്തും. ഇതിനും പുറമെ കബനിയിലും കൈവഴികളിലും ചെക് ഡാമുകളുടെ ശൃംഖലകൾ തീർക്കണം. കബനിയിൽ ഉടനീളം പമ്പിങ് സ്റ്റേഷനുകൾ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യണം. അതല്ലാതെ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്താൽ പോലും കാൽ നൂറ്റാണ്ട് വേണ്ടിവരുന്ന കടമാൻതോടിനുവേണ്ടി കാത്തിരിക്കുന്നത് വിഡ്ഢിത്തമാണ്. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണനും ചില രാഷ്ട്രീയ പാർട്ടികളും യാഥാർഥ്യം ഉൾക്കൊണ്ട് ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് ശ്ലാഘനീയമാണ്. അത്തരം നിലപാടുകൾക്ക് രാജ്യത്തെ മുഴുവൻ പരിസ്ഥിതി പ്രവർത്തകരും പിന്തുണ നൽകും. സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, തച്ചമ്പത്ത് രാമകൃഷ്ണൻ, സി.എ. ഗോപാലകൃഷ്ണൻ, എ.വി. മനോജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.