കേബ്ൾകെണിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി

മേപ്പാടി: കള്ളാടി വെള്ളപ്പൻകണ്ടിയിലെ സ്വകാര്യ എസ്​റ്റേറ്റിനുള്ളിലെ കുളത്തിന്‍റെ കരയിൽ കേബ്ൾകെണിയിൽ കുടുങ്ങിയ പുലിയെ വനംവകുപ്പ്​ ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് പിടികൂടി. അഞ്ചു​ വയസ്സിലധികം പ്രായമുള്ള ആൺ പുലിയെയാണ്​ ​കെണിയിൽനിന്ന്​ രക്ഷപ്പെടുത്തിയത്​. പിന്നീട്​ കൂട്ടിലാക്കി വനംവകുപ്പിന്‍റെ സുൽത്താൻ ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് കൊണ്ടുപോയി. ഡോ. അരുൺ സക്കറിയയാണ് മയക്കുവെടി വെച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പുലി കെണിയിൽ കുടുങ്ങിയ വിവരം മുണ്ടക്കൈ വനം സെക്ഷൻ അധികൃതർക്ക് ലഭിച്ചത്. തുടർന്ന് ഡി.എഫ്​.ഒ ഷജ്നയുടെ നേതൃത്വത്തിൽ ദ്രുതകർമ സേനയടക്കം വനപാലകർ സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്. MONWDL12 കള്ളാടി വെള്ളപ്പൻകണ്ടിയിലെ സ്വകാര്യ എസ്​റ്റേറ്റിനുള്ളിലെ കുളത്തിന്‍റെ കരയിൽ കുടുങ്ങിയ പുലി MONWDL11 കെണിയിൽ കുടുങ്ങിയ പുലിയെ വനം അധികൃതർ രക്ഷപ്പെടുത്തി കൂട്ടിലാക്കി കൊണ്ടുപോകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.