പൊഴുതന: മലബാർ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂനിയൻ ഐ.എൻ.ടി.യു.സി പൊഴുതന ഏരിയ കമ്മിറ്റി നേതൃത്വത്തിൽ അച്ചൂർ എസ്റ്റേറ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. മിനിമം കൂലി 800 രൂപയാക്കുക, ഗാർഡൻ ആശുപത്രി പുനഃസ്ഥാപിക്കുക, ഫാക്ടറിയിലെ അഴിമതി അവസാനിപ്പിക്കുക, എസ്റ്റേറ്റ് പാടികൾ നവീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. മലബാർ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂനിയൻ ഐ.എൻ.ടിയു.സി ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പൊഴുതന ഏരിയ സെക്രട്ടറി ശശി എച്ചൂർ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ് ഒ.പി. ഷൗക്കത്ത്, നാണത്ത് സുലൈമാൻ, ജഷീർ കടവത്ത്, യൂസഫ് അറബി, എൻ. വിനോദ്, എ. അച്യുതൻ, സതീഷ് നായർ, ആർ. രാജൻ എന്നിവർ സംസാരിച്ചു. ശിവൻ ആനോത്ത്, ശറഫലി കെ. നാസർ, നാസർ, ശ്രീജിത്ത് വേങ്ങത്തോട്, മുരിഗൻ കുറിച്യർമല, റിയാസ്, അറുമുഖൻ, യു. മുകുന്ദൻ, ഗണേശൻ എന്നിവർ നേതൃത്വം നൽകി. SUNWDL13 മലബാർ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂനിയൻ ഐ.എൻ.ടി.യു.സി അച്ചൂർ എസ്റ്റേറ്റ് ഓഫിസ് ധർണ ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.