ഗൂഡല്ലൂർ: കോൺഗ്രസ് നീലഗിരി ജില്ല പ്രസിഡന്റ് ആർ. ഗണേഷ് എം.എൽ.എ കോൺഗ്രസ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ച് ഗൂഡല്ലൂർ നിയോജക മണ്ഡലം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം നേതൃത്വവുമായി അവലോകന യോഗം നടത്തി. ഗൂഡല്ലൂർ കോൺഗ്രസ് ഭവനിൽ നടന്ന യോഗത്തിൽ കോൺഗ്രസ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.പി. മുഹമ്മദ് ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കോശി ബേബി എന്നിവരും മറ്റ് ഭാരവാഹികളും പങ്കെടുത്തു. തുടർന്ന് ഗൂഡല്ലൂർ പത്താം വാർഡിൽ മത്സരിക്കുന്ന ഉസ്മാന് വേണ്ടി വോട്ട് അഭ്യർഥിച്ചു. GDR MLA1: ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ ജില്ല പ്രസിഡൻറ് ആർ. ഗണേഷ് എം.എൽ.എ പങ്കെടുത്തപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.