വാഹന നികുതി അദാലത്ത്​

മാനന്തവാടി: 2016 മാർച്ച്​ 31വരെ നികുതി അടക്കുകയും അതിനുശേഷം അടയ്ക്കുവാന്‍ സാധിക്കാത്തതുമായ വാഹന ഉടമകള്‍ക്ക് ഒറ്റത്തവണയായി നികുതി അടച്ച് തീര്‍പ്പ് കൽപിക്കുന്നതിന് അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവായ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശികയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശികയുടെ 40 ​ശതമാനവും അടച്ച് തീര്‍പ്പാക്കാവുന്നതാണ്. ആര്‍.സി കാൻസലേഷന്‍ അപേക്ഷകള്‍ ഉൾപ്പെടെയുള്ള തീര്‍പ്പാകാത്ത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായുള്ള അദാലത്ത് ഫെബ്രുവരി 14 മുതല്‍ 31വരെ മാനന്തവാടി സബ് ആര്‍.ടി.ഒ ഓഫിസില്‍ നടക്കുമെന്ന് മാനന്തവാടി ജോ. ആര്‍.ടി.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.