വൈദ്യുതിവേലി തകർത്ത്​ കാട്ടാനകൾ കൃഷി നശിപ്പിച്ചു

വൈദ്യുതിവേലി തകർത്ത്​ കാട്ടാനകൾ കൃഷി നശിപ്പിച്ചുമാനന്തവാടി: വൈദ്യുതിവേലി തകർത്തെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം വാകേരി വെങ്കിടേഷ് മാസ്​റ്ററുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. വൈദ്യുതിവേലിയിൽ മരം മറിച്ചിട്ട്​ തകർത്താണ്​ ആനകൾ തോട്ടത്തിൽ കടന്നത്. തെങ്ങ്, വാഴ, കാപ്പി ഉൾപ്പെടെയുള്ള വിളകളെല്ലാം നശിപ്പിച്ചു. രണ്ടു മാസം മുമ്പും കൃഷി നശിപ്പിച്ചിരുന്നു. വീടിനോട് ചേർന്നാണ് ആനയുടെ വിളയാട്ടം. ശബ്​ദംകേട്ട് ഭയന്ന് കുടുംബം വീട്ടിൽ തന്നെ കഴിഞ്ഞു. ലൈറ്റ്​ പ്രകാശിപ്പിച്ചാൽ ആക്രമിക്കാൻ വരുന്ന അനുഭവം മുമ്പ് ഉണ്ടായതിനാൽ വെളിച്ചം ഇടാറില്ലന്ന് നാട്ടുകാർ പറഞ്ഞു. സൻെറ്​ പാട്രിക്ക് സ്കൂളിൽനിന്ന്​ പിരിഞ്ഞതിനുശേഷം കൃഷിയെ മാത്രം ആശ്രയിച്ച്​ ജീവിക്കുന്ന വെങ്കിടേഷ് മാസ്​റ്ററുടെ തോട്ടത്തിൽ ഇനി കാര്യമായി ഒന്നും ബാക്കി ഇല്ല. ബാക്കിയുള്ള നെൽകൃഷി എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് കുടുംബം. വെങ്കിടേഷി​ൻെറ പിതാവിന് മുമ്പ് ആന ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വനപാലകരോട്​ പരാതിപ്പെട്ടപ്പോൾ തങ്ങൾ നിസ്സഹായരാണ് എന്ന മറുപടിയാണ്​ ലഭിച്ചതത്രെ. ചേലൂർ രണ്ടാം ഗേറ്റിൽ കഴിഞ്ഞ ആഴ്ചയാണ് രാവിലെ എട്ടിന് നബൂനം കണ്ടിയിൽ പുഷ്പ​ൻെറ വീട് ആക്രമിക്കാൻ ആന പാഞ്ഞടുത്തത്. ഇതേ ആനയാണ് വ്യാപക നാശം വിതക്കുന്നത്. തിരുനെല്ലി പഞ്ചായത്തിൽ വ്യാപകമായ കാട്ടാനശല്യത്തിനെതിരെ അടിയന്തരനടപടി വേണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.