ആദിവാസികൾ നെൽകൃഷിയിൽനിന്ന്​ പിന്മാറുന്നു

ആദിവാസികൾ നെൽകൃഷിയിൽനിന്ന്​ പിന്മാറുന്നുപുൽപള്ളി: കബനി തീരത്തെ കൊളവള്ളിയിൽ ആദിവാസി കുടുംബങ്ങൾ നെൽകൃഷിയിൽനിന്ന് വ്യാപകമായി പന്മാറുന്നു. വനംവകുപ്പി​ൻെറ തടസ്സവാദങ്ങളാണ് കൃഷിയിറക്കുന്നതിന് തിരിച്ചടിയായത്. കൊളവള്ളിയിലെ തീരപ്രദേശം വനംവകുപ്പി​ൻെറ അധീനതയിലാണെന്നാണ് അധികൃതരുടെ വാദം. ഈ ഭൂമിയിലേക്കുള്ള പ്രവേശനവും മറ്റും വിലക്കിക്കൊണ്ട് രണ്ട് മാസം മുമ്പ് വനംവകുപ്പ് ബോർഡുകളും സ്​ഥാപിച്ചു. കാലാകാലങ്ങളായി കൃഷിയിറക്കിയിരുന്ന ആദിവാസി കുടുംബങ്ങൾ പണിക്കിറങ്ങിയപ്പോൾ അവരെ അതിൽനിന്ന്​ വിലക്കുകയും ചെയ്തു. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വനാവകാശ നിയമപ്രകാരം തങ്ങൾക്ക് കൃഷിയിറക്കാൻ അവകാശമുണ്ടെന്ന വാദത്തിൽ ആദിവാസി കുടുംബങ്ങളും ഉറച്ചുനിന്നു. ജനപ്രതിനിധികൾ അടക്കം പ്രശ്നത്തിൽ ഇടപെട്ടതിനെത്തുടർന്നാണ് വീണ്ടും കൃഷിയിറക്കാൻ അനുമതി നൽകിയത്. എന്നാൽ, നെൽവിത്തും മറ്റും ലഭിക്കാതായതോടെ ആദിവാസി കർഷകരിൽ നല്ലൊരു പങ്കും കൃഷിയിൽനിന്ന് പന്മാറുകയായിരുന്നു. നിലവിൽ കുറഞ്ഞ അളവിൽ മാത്രമാണ് ഇവർ കൃഷിചെയ്യുന്നത്. മുൻ വർഷത്തേതി​ൻെറ നാലിലൊന്നുപോലും ഇത്തവണയില്ല.WEDWDL5കൊളവള്ളിയിൽ ആദിവാസികളുടെ നെൽകൃഷിഓണ്‍ലൈന്‍ പരിശീലനംകൽപറ്റ: കേരള ഇൻസ്​റ്റിറ്റ്യൂട്ട് ഫോര്‍ എൻറർപ്രണര്‍ഷിപ് ഡെവലപ്‌മൻെറ്​ ആഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്​റ്റൈനബിള്‍ എൻറർപ്രണര്‍ഷിപ്പി​ൻെറ രണ്ടാംഘട്ടമായ വിവിധ മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന പരിശീലനം സെപ്റ്റംബര്‍ എട്ടിന് ഓണ്‍ലൈനായി നടക്കും. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. സൗജന്യ ഓണ്‍ലൈന്‍ പരിശീലനത്തിനുള്ള രജിസ്ട്രേഷന്​​ www.kied.info വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 7403180193, 7012376994.ടെലിവിഷന്‍ ജേണലിസം കോഴ്‌സ്കൽപറ്റ: കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേണലിസം - ഓണ്‍ലൈന്‍/ ഹൈബ്രിഡ് കോഴ്‌സുകളിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാർഥികളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലനകേന്ദ്രം. അപേക്ഷ ഫോറം ksg.keltron.in വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സെപ്​റ്റംബര്‍ 15നകം ലഭിക്കണം. ഫോണ്‍: 9544958182, 8137969292.ക്ഷേമനിധി കുടിശ്ശിക: കാലാവധി നീട്ടികൽപറ്റ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി എല്ലാത്തരം കുടിശ്ശികയും ഒമ്പത്​ ശതമാനം പലിശസഹിതം ഒടുക്കുന്നതിനുള്ള കാലാവധി ഓക്ടോബർ 31വരെ ദീർഘിപ്പിച്ചു. കുടിശ്ശിക ഒടുക്കാനുള്ള എല്ലാ തൊഴിലാളികളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു.ഔഷധസസ്യ വിതരണംകൽപറ്റ: രാജീവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രം, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പി​ൻെറ സഹായത്തോടെ ആർ.ജി.സി.ബി ഡയറക്ടർ പ്രഫ. ചന്ദ്രഭാസ് നാരായണയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന ആദിവാസി പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ക്ഷീര കർഷകർക്കായി ബോധവക്​കരണ ക്ലാസും ഔഷധ സസ്യങ്ങളുടെ വിതരണവും നടത്തി. അമ്പലവയൽ പഞ്ചായത്തിലെ നെല്ലാറച്ചാൽ പ്രദേശത്തുള്ള ക്ഷീരകർഷകർ പെങ്കടുത്തു. പരമ്പരാഗത അറിവുകൾക്ക് ശാസ്ത്രീയ അടിത്തറ നൽകി സംരക്ഷിക്കുന്നതിനൊപ്പം അത്തരം അറിവുകൾ ഉൽപന്നങ്ങളായി രൂപപ്പെടുത്തി പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡോ. എസ്. അർച്ചന, എസ്. രോഷ്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.WEDWDL4നെല്ലാറച്ചാലിലെ ക്ഷീരകർഷകർക്ക്​ ബോധവത്​കരണ ക്ലാസും ഔഷധ സസ്യ വിതരണവും നടത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.