വൈത്തിരി: താലൂക്ക് ലൈബ്രറി കൗൺസിൽ, സ്ത്രീ സുരക്ഷ, സമത്വം, സ്ത്രീധന നിരോധനം എന്നിവ വിഷയമാക്കി സംഘടിപ്പിച്ച 'മുഴങ്ങട്ടെ സ്ത്രീ ശബ്ദം' വിഡിയോ ചലഞ്ച് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ലൈബ്രറി, പഞ്ചായത്തുതലത്തിൽ നിന്നുള്ള വിജയികളാണ് താലൂക്കുതല മത്സരത്തിൽ പങ്കെടുത്തത്. താലൂക്കുതലത്തിലെ വിജയികൾ അടക്കമുള്ളവരുടെ എൻട്രികൾ ഒരുമിച്ചു വിഡിയോ രൂപത്തിൽ തയാറാക്കുമെന്നും വിജയികൾക്കുള്ള സമ്മാനം ഉടൻ നൽകുമെന്നും വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് സി.കെ. രവീന്ദ്രൻ, സെക്രട്ടറി സി.എം. സുമേഷ് എന്നിവർ അറിയിച്ചു. വിജയികൾ: സ്വാതി കൃഷ്ണ (യുവജന ലൈബ്രറി, തെക്കുംതറ), കെ.ആർ. ആര്യ (പി.ജെ. ജോയ് സ്മാരക ലൈബ്രറി, റാട്ടകൊല്ലി), അമല എം. ദേവ് (ദർശന ലൈബ്രറി, ചീക്കല്ലൂർ), വീണ വിനോദ് (യുവചേതന ലൈബ്രറി, പുതുക്കൂടി). വയോജനങ്ങൾക്ക് പെൻഷൻ നൽകണം കൽപറ്റ: അർഹതയുള്ള മുതിർന്ന പൗരന്മാർക്ക് പെൻഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. മസ്റ്ററിങ് നടന്നില്ലെന്ന കാരണത്താൽ ആയിരക്കണക്കിനു മുതിർന്ന പൗരന്മാർക്ക് പെൻഷൻ നിഷേധിച്ചിരിക്കയാണ്. അംഗൻവാടി വർക്കർ വഴിയോ പഞ്ചായത്ത് മെംബർമാർ മുഖേനയോ മസ്റ്ററിങ് നടത്തി പെൻഷൻ ലഭ്യമാക്കാൻ നടപടിയുണ്ടാകണമെന്ന് യോഗം അഭ്യർഥിച്ചു. ജില്ല പ്രസിഡൻറ് കെ.വി. മാത്യു അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ, ടി.വി. രാജൻ, എ.പി. വാസുദേവൻ, ഗിരിജ അമ്പലമൂല, കെ.ടി. മോഹന ബായി, സി. പത്രോസ്, കെ. മുരളീധരൻ എന്നിവർ സംസാരിച്ചു. പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം കൽപറ്റ: ശമ്പളകമീഷൻ ശിപാർശ പ്രകാരമുള്ള പെൻഷൻ കുടിശ്ശിക നാലു ഗഡുക്കളായി നൽകാനുള്ള ഉത്തരവ് സർക്കാർ അട്ടിമറിച്ചതിൽ പെൻഷനേഴ്സ് ലീഗ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പെൻഷൻ കുടിശ്ശികയും ക്ഷാമബത്ത കുടിശ്ശികയും സർക്കാർ തടഞ്ഞുവെച്ചിരിക്കയാണ്. ജീവനക്കാർക്ക് ബോണസും അഡ്വാൻസും നൽകിയ സർക്കാർ പെൻഷൻകാരെ വഞ്ചിെച്ചന്നും അടിയന്തരമായി കുടിശ്ശിക വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. അബു ഗൂഡലായ്, എം. ഹമീദ്, അബ്ദുല്ല അഞ്ചുകുന്ന്, മുഹമ്മദ് ആരാമം, മാലിക് ദീനാർ എന്നിവർ സംസാരിച്ചു. ATTN: PAGE EDITOR WDLWEDMDY3 ഫയലിലെ വാർത്തയുടെ ഫോട്ടോയും കാപ്ഷനും. WEDWDL6 വയനാട് മെഡിക്കൽ കോളജ് വിദഗ്ധ സംഘം സന്ദർശിച്ചപ്പോൾ WDLWEDMDY1 ഫയലിലെ വാർത്തയുടെ ഫോട്ടോയും കാപ്ഷനും WEDWDL7 വെങ്കിടേഷ് മാസ്റ്ററുടെ തോട്ടം കാട്ടാനകൾ നശിപ്പിച്ച നിലയിൽ #
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.