കുറയാതെ രോഗികൾ ടി.പി.ആർ -21.86ജില്ലയിൽ 1151 പേര്‍ക്ക് കോവിഡ്കൽപറ്റ: ജില്ലയില്‍ ബുധനാഴ്ച 1151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 643 പേര്‍ രോഗമുക്തിനേടി. രോഗസ്ഥിരീകരണ നിരക്ക് 21.86 ആണ്. 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 98,316 ആയി. 88,514 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8729 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7101 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവര്‍പൂതാടി 110, അമ്പലവയല്‍, നൂല്‍പുഴ 84 വീതം, കല്‍പറ്റ 74, നെന്മേനി 73, ബത്തേരി 67, എടവക 62, മീനങ്ങാടി 58, മുട്ടില്‍ 56, മാനന്തവാടി 51, കണിയാമ്പറ്റ 50, തവിഞ്ഞാല്‍ 43, വെള്ളമുണ്ട 37, പുല്‍പള്ളി, തിരുനെല്ലി 31 വീതം, മേപ്പാടി, പടിഞ്ഞാറത്തറ, പനമരം 30 വീതം, മുള്ളന്‍കൊല്ലി 27, മൂപ്പൈനാട് 23, തരിയോട്, വൈത്തിരി 20 വീതം, വെങ്ങപ്പള്ളി 18, തൊണ്ടര്‍നാട് 17, കോട്ടത്തറ 13, പൊഴുതന 10, കാസര്‍കോട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ, ഇതര സംസ്ഥാനത്തുനിന്നുവന്ന ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.രോഗമുക്തി നേടിയവർ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 44 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 599 പേരുമാണ് രോഗമുക്തരായത്. അക്വാകള്‍ച്ചര്‍ കോഓഡിനേറ്റര്‍ നിയമനംകൽപറ്റ: ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ദിവസവേതനത്തിൽ അക്വാകള്‍ച്ചര്‍ കോഓഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി, ഫിഷറീസ് യൂനിവേഴ്‌സിറ്റിയില്‍നിന്നുള്ള ബി.എഫ്.എസ്സി ബിരുദം. അല്ലെങ്കില്‍, ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ സുവോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദവും ഏതെങ്കിലും ഗവ. സ്ഥാപനങ്ങളില്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. കൂടിക്കാഴ്ച സെപ്റ്റംബര്‍ ആറിന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫികറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. ഫോണ്‍: 04936 293214.വൈദ്യുതി മുടങ്ങുംപുല്‍പള്ളി: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.പനമരം: ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണാടിമുക്ക്, ചെറുകാട്ടൂര്‍, വീട്ടിച്ചോട്, കാരക്കാമല, അഞ്ചാം മൈല്‍ എന്നിവിടങ്ങളില്‍ വ്യാഴാഴച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.പാടിച്ചിറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ സബ് സ്റ്റേഷന് മെയിൻറനന്‍സ് പ്രവൃത്തി നടക്കുന്നതിനാല്‍ സെക്ഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട: ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താം മൈല്‍ ടൗണ്‍, പത്താം മൈല്‍ ടവര്‍, മൈലാടുംകുന്ന്, പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ ടവര്‍, പുളിഞ്ഞാല്‍ കാജാ, മംഗലശ്ശേരി, മംഗലശ്ശേരിമല, ബാണാസുര, നെല്ലിക്കച്ചാല്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.മീനങ്ങാടി: ഇലക്ട്രിക്കല്‍ സെക്ഷനിലെ വാഴവറ്റ ഫീഡറില്‍ എച്ച്.ടി ടച്ചിങ്സ് ജോലികള്‍ നടക്കുന്നതിനാല്‍ സ്വര്‍ഗംകുന്ന്, വാഴവറ്റ, കാരാപ്പുഴ, ––––––––––––വെള്ളമടിച്ച്––––––––––––––––––––––––––––––––––––––––––––––––––––––––––––––––––– എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പുണ്ടിക്കല്‍, പടിഞ്ഞാറത്തറ ബി.എസ്.എന്‍.എല്‍, സ്വരാജ് ഹോസ്പിറ്റല്‍ ഭാഗം പൂര്‍ണമായും കുപ്പാടിത്തറ, പുതുശ്ശേരിക്കടവ് കരിപ്പാലിമുക്ക്, പുറത്തൂട്, 16ാം മൈല്‍, കാവുംമന്ദം ടൗണ്‍, പുഴയ്ക്കല്‍, കളംതോട് എന്നിവിടങ്ങളില്‍ വ്യാഴാ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.കല്‍പറ്റ: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണിയങ്കോട് അമ്പലം പരിസരം, സബ്സ്റ്റേഷന്, മണിയങ്കോട് ബാങ്ക്, എച്ച്.എസ് നഗര്‍, ശാന്തി നഗര്‍, കോളിമൂല എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.