മാനന്തവാടി നഗരത്തിന് പൂട്ടുവീണു

മാനന്തവാടി നഗരത്തിന് പൂട്ടുവീണുമാനന്തവാടി: കോവിഡ് വ്യാപനം രൂക്ഷമായതോടെ മാനന്തവാടി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തേക്ക് പൂട്ടുവീണു. തിങ്കളാഴ്ച 14 വാർഡുകളെ കണ്ടെയ്​ൻമൻെറ്​ സോണാക്കിയിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ നഗരസഭ വൈസ്​ചെയർപേഴ്സൻ പി.വി.എസ്. മൂസയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, വ്യാപാരികൾ, പൊലീസ്, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം ചേർന്നു. തുടർന്ന്​, കലക്ടറുടെ തീരുമാനപ്രകാരം ചൊവ്വാഴ്ച ഉച്ച രണ്ട് മണി മുതൽ നഗരത്തിൽ അവശ്യസാധനങ്ങൾ ഒഴികെയുള്ള മുഴുവൻ കടകളും അടച്ചിടാൻ തീരുമാനിച്ചു. പിന്നീട്​ പൊലീസ് ഇടപെട്ട് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടപ്പിച്ചു. പ്രതിവാര രോഗികളുടെ കണക്കനുസരിച്ച് അടുത്ത തിങ്കളാഴ്ചയേ നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനമെടുക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.