വീടുനിർമാണം: ഗോദാവരി കോളനിവാസികൾ രണ്ടുതട്ടിൽ

വീടുനിർമാണം: ഗോദാവരി കോളനിവാസികൾ രണ്ടുതട്ടിൽപഞ്ചായത്ത് അംഗത്തിനെതിരെ ആരോപണ പ്രത്യാരോപണവുമായി രംഗത്ത്​മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ ഗോദാവരി കോളനിയിൽ വീടുനിർമാണവുമായി ബന്ധപ്പെട്ട്​ പഞ്ചായത്ത്​ അംഗത്തിനെതിരെ ആരോപണപ്രത്യാരോപണവുമായി കോളനിവാസികൾ. എട്ടാം വാർഡ് അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച്​ ഒരുവിഭാഗവും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്​ വ്യക്​തമാക്കി മറ്റൊരു വിഭാഗവും വാർത്തസമ്മേളനം നടത്തി. കോളനിക്കാർക്ക് അനുവദിച്ച വീടുകളുടെ കരാർ മെംബർ നിർദേശിക്കുന്ന ആൾക്ക് മാത്രമേ നൽകാവൂവെന്നും അല്ലാത്തപക്ഷം വീടുകളുടെ പണിമുടക്കുമെന്നും ഭീഷണിപ്പെടുത്തിയതായാണ്​ പരാതി. ഇതുസംബന്ധിച്ച് എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായി ഒരുവിഭാഗം കോളനിവാസികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിൽ കഴിഞ്ഞ 20 വർഷത്തോളമായി താമസിച്ചുവരുന്നവർക്ക് മാനന്തവാടി ബ്ലോക്ക്​​പഞ്ചായത്ത് വീട് വെക്കാൻ ആറു ലക്ഷം രൂപ വീതം നൽകിയിരുന്നു. കരാർപ്രകാരം പ്രവൃത്തികൾ ആരംഭിക്കാനായ ഘട്ടത്തിലാണ് വാർഡ്​ അംഗം പി.എസ്. മുരുകേശൻ ഭീഷണിപ്പെടുത്തിയതെന്ന്​ ഇവർ പറഞ്ഞു. കരാറുകാരനെ ഒപ്പം കൂട്ടിയാണ് വാർഡ്​ അംഗം ഗുണഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നതെന്നും കോളനിവാസികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ.ആർ. സുബാഷ്, രഞ്ജിനി വിജീഷ്, കെ.സി. ചന്ദ്രൻ, സി.പി. രാജൻ, അനിഷ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.അതേസമയം, ചിലര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കോളനിയിലെ മറ്റൊരുവിഭാഗം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 240ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ മുന്‍വര്‍ഷങ്ങളില്‍ കരാറെടുത്ത് പാതിവഴിയിലുപേക്ഷിച്ച നിരവധി വീടുകളുണ്ട്​. ഇത്തരം കരാറുകാരുടെ ബിനാമികള്‍ കോളനിയില്‍ പുതുതായി അനുവദിച്ച വീടുകള്‍ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുകയാണ്​. മുന്‍ ഭരണസമിതിയുടെ കാലത്ത് ക്രമവിരുദ്ധമായാണ് വീടുകള്‍ അനുവദിച്ചത്. ഇത്തരത്തില്‍ പണി പൂര്‍ത്തിയാക്കിയ വീടുകളില്‍ ഭൂരിഭാഗവും നിലവില്‍ ചോര്‍ന്നൊലിക്കുന്നു. വീടുകളില്‍ പ്ലാസ്​റ്റിക് ഷീറ്റും ഭക്ഷണവും എത്തിച്ചുനല്‍കിയത് നിലവിലെ വാര്‍ഡ്‌ അംഗമാണ്​. വീടുകള്‍ കരാര്‍ നല്‍കുമ്പോള്‍ പണിപൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ നല്‍കാവൂയെന്നാണ് മെംബറുടെ നിര്‍ദേശം. മുന്‍കാലങ്ങളില്‍ വീടുനിര്‍മാണം ഏറ്റെടുത്ത് പാതിവഴിയിലുപേക്ഷിച്ചവര്‍ക്കെതിരെയും അവരുടെ ബിനാമികള്‍ക്കെതിരെയും അര്‍ഹതപ്പെട്ട അർബുദരോഗികളെ ഉള്‍പ്പെടെ തഴഞ്ഞ് അനര്‍ഹര്‍ക്ക് വീടനുവദിച്ചവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കോളനിവാസികള്‍ ആവശ്യപ്പെട്ടു. ഒ. ബാലന്‍, പി.കെ. ഗോപി, എ.പി. വിജേഷ്, ഗഞ്ചന്‍, കെ.വി. ബാലന്‍, കെ. പ്രദീപന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.ഇ.സി. കേളു അനുസ്മരണംകോട്ടത്തറ: ഇ.സി. കേളു രക്തസാക്ഷിത്വദിനം എൽ.ജെ.ഡി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ആചരിച്ചു. 1989 ആഗസ്​റ്റ്​ 30ന് നടന്ന ഭാരതബന്ദിനിടെയാണ് ഇ.സി. കേളു കൊല്ലപ്പെട്ടത്. വാളൽ രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ പ്രഭാതഭേരിയും പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. എൽ.ജെ.ഡി ജില്ല കമ്മിറ്റി അംഗം മധു എസ്. നമ്പൂതിരി പതാക ഉയർത്തി. പി.കെ. രാജൻ, എം.വി. മണിയൻ, പി.കെ. രത്നാവതി, പി.കെ. രാധ, എം.കെ. കേശവൻ, ജോർജ് കനാർകാവിൽ, ഇ.എ. കേളു, സി.സി. ഷാജി, പി. കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.TUEWDL8ഇ.സി. കേളു അനുസ്മരണത്തി​ൻെറ ഭാഗമായി കോട്ടത്തറ വാളൽ രക്തസാക്ഷി മണ്ഡപത്തിൽ മധു എസ്. നമ്പൂതിരി പതാക ഉയർത്തുന്നുകാർഷിക ലോൺ ഒറ്റത്തവണ തീർപ്പാക്കൽകൽപറ്റ: വൈത്തിരി സഹകരണ കാർഷിക ഗ്രാമവികസന ബാങ്കും സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കും സംയുക്തമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സെപ്​റ്റംബർ 30വരെ നടപ്പാക്കുന്നു. ലോണി​ൻെറ പിഴപ്പലിശ പൂർണമായി ഒഴിവാക്കും. പലിശയിൽ ഇളവ്​ നൽകും. മരണമടഞ്ഞവർ, മാരകരോഗം ബാധിച്ചവർ എന്നിവരുടെ വായ്പകളിൽ കൂടുതൽ ഇളവുകൾ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾ ബാങ്ക്​ ശാഖകളിൽ ലഭിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.കർഷകപെൻഷൻ നൽകണം -സ്വതന്ത്ര കർഷകസംഘംകൂളിവയൽ: കർഷകപെൻഷൻ കുടിശ്ശികസഹിതം ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷകസംഘം കൂളിവയൽ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഒന്നര വർഷത്തിലേറെയായി പെൻഷൻ വിതരണം മുടങ്ങിയിട്ട്. സമ്പദ്ഘടനയിൽ മുഖ്യ പങ്കുവഹിക്കുന്ന കർഷകരുടെ പെൻഷൻ പതിനായിരമായി ഉയർത്തണമെന്നും ആവശ്യപ്പെട്ടു. കോട്ടക്കൽ കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കർഷകസംഘം ജില്ല പ്രസിഡൻറ്​ വി. അസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ്​ പി. ഇബ്രാഹീം മാസ്​റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്ര കർഷകസംഘം ജില്ല ജനറൽ സെക്രട്ടറി പി.കെ. അബ്​ദുൽ അസീസ്, വൈസ് പ്രസിഡൻറ്​ പൊരളോത്ത് അഹമ്മദ് ഹാജി, കെ. ഉമ്മർ ഹാജി, ഹാരിസ് പുഴക്കൽ, പുതുക്കുടി അബ്​ദുല്ല, ആർ. മൊയ്തീൻ, കെ. കുഞ്ഞാപ്പ, മുക്രി മൊയ്തീൻ, കെ. മൂസ, കെ.കെ. മജീദ്, ഇ. ഇബ്രാഹീം, കെ. അജ്മൽ, എൻ. നൗഷാദ് എന്നിവർ സംസാരിച്ചു. ശാഖ ലീഗ് പ്രസിഡൻറ്​ വി.പി. മുജീബ് സ്വാഗതവും കേളോത്ത് നാസർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പുതുക്കുടി അബ്​ദുല്ല (പ്രസി), കേളോത്ത് നാസർ (സെക്ര) കോട്ടക്കൽ കുഞ്ഞമ്മദ് ഹാജി (ട്രഷ).കർഷകമർദനത്തിൽ പ്രതിഷേധിച്ചുവെള്ളമുണ്ട: സമരംചെയ്യുന്ന കർഷകരെ ഹരിയാന പൊലീസ് ഭീകരമായി മർദിച്ചതിലും കർഷകൻ സുനിൽ കാജൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചും കർഷകസംഘം വെള്ളമുണ്ട വില്ലേജ് കമ്മിറ്റി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കർഷകസംഘം ജില്ല കമ്മിറ്റി അംഗങ്ങളായ എം. മുരളീധരൻ, എ. ജോണി, വില്ലേജ് പ്രസിഡൻറ്​ കെ.പി. രാജൻ, സെക്രട്ടറി പി.സി. ബെന്നി, ട്രഷറർ അബ്​ദുൽ മുനീർ എന്നിവർ നേതൃത്വം നൽകി.TUEWDL9കർഷകമർദനത്തിൽ പ്രതിഷേധിച്ച്​ കർഷകസംഘം വെള്ളമുണ്ട വില്ലേജ് കമ്മിറ്റി ടൗണിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.