ശ്​മശാനത്തി​െൻറ ശോച്യാവസ്ഥ പരിഹരിക്കണം

ശ്​മശാനത്തി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണംമാനന്തവാടി: ഭൂരഹിതരും നിർധനരുമായ അനേകംപേർക്ക് ആവശ്യമായിവരുന്ന മാനന്തവാടി ചൂട്ടക്കടവിലെ പൊതുശ്​മശാനത്തി​ൻെറ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികളുണ്ടാവണമെന്ന്​ മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഗരസഭ സിരാകേന്ദ്രത്തിൽനിന്ന്​ വിളിപ്പാടകലെയുള്ള പൊതുശ്​മശാനം കാടുപിടിച്ച് ശോചനീയാവസ്ഥയിലാണ്. ഇത് മൃതശരീരങ്ങളോട് കാണിക്കുന്ന അനാദരവും അവഗണനയുമാണ്. കാടുവെട്ടിത്തെളിച്ച് ആധുനികരീതിയിലുള്ള വൈദ്യുതിശ്​മാശനമോ ഗ്യാസ് ക്രീമിയേഷൻ ശ്​മശാനമോ നിർമിക്കുന്നതിന് വേണ്ട നടപടി മുനിസിപ്പാലിറ്റി അധികൃതർ കൈക്കൊള്ളണമെന്ന് ഭാരവാഹികൾ പറഞ്ഞു. പി.ജെ. ജോൺ മാസ്​റ്റർ, ജോൺസൻ ജോർജ്, പ്രഫ. എം.കെ. സെൽവരാജ്, വി.എസ്. ലളിത എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.