ബോണസ് നൽകും

ബോണസ് നൽകും മാനന്തവാടി: കോവിഡ് മഹാമാരിക്കിടയിലും മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ 2021 ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ പാൽ അളന്ന കർഷകർക്ക് ലിറ്ററിന് ഒരുരൂപ പ്രകാരവും ജൂണിൽ കർഷകർക്കായി മിൽമ നൽകുന്ന തുകയും ചേർത്ത് 30,80,568 രൂപ ജൂലൈയിലെ പാൽവിലയോടൊപ്പം നൽകും. 10 മുതൽ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകുക. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ജൂണിൽ 17 ലക്ഷം രൂപ കർഷകർക്ക് അധികവില നൽകിയിരുന്നു. കൂടാതെ കർഷകർക്കായി എല്ലാ ശനിയാഴ്​ചകളിലും ഓൺലൈൻ പരിശീലന പരിപാടിയും നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.