ഗൂഡല്ലൂരിൽ ഡെങ്കിപ്പനി കുറവ് -കലക്ടർഗൂഡല്ലൂർ: ജില്ലയിൽ ഡെങ്കിപ്പനി കുറവാണെന്ന് ജില്ല കലക്ടർ വാർത്താലേഖകരോട് പറഞ്ഞു. കഴിഞ്ഞദിവസം കോത്തർവയൽ, കാസിംവയൽ ഭാഗത്ത് മൂന്നുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് കാസിംവയൽ, കോത്തർവയൽ നഗരസഭ വാർഡ് 13ൽപെട്ട 52 പേരുടെ രക്തപരിശോധന നടത്തി. ആർക്കും പനി ബാധിച്ചിട്ടില്ലെന്ന് വ്യക്തമായതായി അറിയിച്ചു. എങ്കിലും ആരോഗ്യ വകുപ്പും നഗരസഭ അധികൃതരും ജാഗ്രത പാലിച്ച് ഈ പ്രദേശങ്ങളിൽ നിരീക്ഷണവും ശുചീകരണ പ്രവൃത്തികളും ശക്തിപ്പെടുത്തിയതായും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.