കുളിക്കുന്ന ദ​ൃശ്യം പകർത്താൻ ശ്രമം; യുവാവ് അറസ്​റ്റിൽ

മാനന്തവാടി: കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യം മൊബൈൽ കാമറയിൽ പകർത്താൻ ശ്രമിച്ച യുവാവിനെ മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്​ദുൽ കരീമും സംഘവും അറസ്​റ്റ്​ ചെയ്തു. കണിയാരം മെറ്റിയാരകുന്നേൽ ശരൺ പ്രകാശാണ്​ (25) പിടിയിലായത്. കുളിമുറിയുടെ മേൽക്കൂരയിലെ വിടവിൽ മൊബൈൽ ഫോൺ കാണുകയായിരുന്നു. മൊബൈൽ കണ്ട്​ യുവതി ബഹളംവെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ ​െപാലീസ് നടത്തിയ പരിശോധനയിൽ യുവാവ് പിടിയിലാവുകയായിരുന്നു. ശാസ്ത്രീയ പരിശോധനക്കായി മൊബൈൽ ഫോൺ കസ്​റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ഐ.ടി നിയമപ്രകാരം കേസ് രജിസ്​റ്റർ ചെയ്തു. മാനന്തവാടി ഗ്രേഡ് എസ്.ഐ രവീന്ദ്രൻ, എ.എസ്.ഐ സൈനുദ്ദീൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. THUWDL16 ശരൺ പ്രകാശ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.