ചുരം ബൈപാസ്: ആക്‌ഷൻ കമ്മിറ്റി മന്ത്രിക്ക് നിവേദനം നൽകിവൈത്തിരി: വയനാട് ചുരത്തിന് ബദൽ നിർദേശിക്കപ്പെട്ടിട്ടുള്ള ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള പ്രവൃത്തികൾ ത്വരിതപ്പെടുത്തണമെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കോഴിക്കോട് മന്ത്രിയുടെ ക്യാമ്പ് ഓഫിസിൽ എത്തിയാണ് നിവേദനം നൽകിയത്.ചുരം ബൈപാസ് റോഡിന് പതിറ്റാണ്ടുകളായുള്ള ആവശ്യം പുതിയ മന്ത്രിയിലൂടെയെങ്കിലും നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ആക്‌ഷൻ കമ്മിറ്റി. രണ്ടുതവണ സർവേ നടത്തി പ്ലാൻ തയാറാക്കിയതാണ് നിലവിൽ സ്വീകരിച്ച ഏക നടപടിയെന്നും റോഡ് ഹെയർപിൻ വളവുകളില്ലാതെ 14.5 കിലോമീറ്റർ ദൂരത്തിലാണ് ചിപ്പിലിത്തോട് നിന്നും തളിപ്പുഴയിൽ എത്തിച്ചേരുന്നതെന്നും ഭാരവാഹികൾ മന്ത്രിയെ ധരിപ്പിച്ചു. പുതുതായി നിർമിച്ച തുഷാരഗിരി റോഡുകൂടി ബൈപാസിന് വേണ്ടി ഉപയോഗിച്ചാൽ ദൂരം 12.5 ആയി കുറയും. രണ്ടു കിലോമീറ്ററോളം വരുന്ന ഇ.എഫ്.എൽ വനഭൂമി ബൈപാസിന് വേണ്ടിവരുമെന്നും ലഭ്യമല്ലെങ്കിൽ വനത്തിലൂടെ തുരങ്കപാത നിർമിക്കാവുന്നതാണെന്നും കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ആവശ്യമായ നടപടികൾ എടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി കമ്മിറ്റി അറിയിച്ചു. ഭാരവാഹികളായ മൊയ്തു മുട്ടായി, ടി.ആർ. ഓമനക്കുട്ടൻ, ജസ്റ്റിൻ, തോമസ്, സെയ്ത് തളിപ്പുഴ, ജോണി പാറ്റാനി എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.THUWDL5വയനാട് ചുരം ബൈപാസ് റോഡ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകുന്നുസ്ത്രീപക്ഷ കേരളം കാമ്പയിൻവൈത്തിരി: സി.പി.എം വൈത്തിരി ലോക്കൽ കമ്മിറ്റി സ്ത്രീപക്ഷ കേരളം കാമ്പയിനിൻെറ ഉദ്ഘാടനം ഏരിയ കമ്മിറ്റി അംഗം എം. ജനാർദനൻ നിർവഹിച്ചു. സി. കുഞ്ഞമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എം. സെയ്ദ്, എസ്. രവി, രഞ്ജിത് ഗഗാറിൻ, മനോജ്, ആതിര സതീഷ് എന്നിവർ നേതൃത്വം നൽകി. എസ്. ചിത്രകുമാർ സ്വാഗതവും വിജേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.THUWDL4സ്ത്രീപക്ഷകേരളം കാമ്പയിനിൻെറ ഉദ്ഘാടനം വൈത്തിരിയിൽ എം. ജനാർദനൻ നിർവഹിക്കുന്നുഗ്രേസ്മാർക്ക്: പ്രതിഷേധവുമായി എം.എസ്.എഫ്കൽപറ്റ: സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ ഉത്തരവിനെതിരെ എം.എസ്.എഫ് പ്രതിഷേധം. കോവിഡ് പശ്ചാത്തലത്തിൽ കലാകായിക മത്സരങ്ങൾ മുടങ്ങിയിട്ടുണ്ടെങ്കിലും എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, എസ്.പി.സി തുടങ്ങിയവയിൽ അംഗങ്ങളായ വിദ്യാർഥികൾ കോവിഡ് സമയത്തും സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയവരാണ്. അവർക്ക് ഗ്രേസ്മാർക്ക് സർക്കാർ നിഷേധിച്ചതിനെതിരെയാണ് ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചത്. കൽപറ്റ മുനിസിപ്പാലിറ്റിയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. ഷൈജൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അസ്ലം ഒടുവിൽ അധ്യക്ഷത വഹിച്ചു. മുബഷിർ ഈന്തൻ, അനസ് പള്ളിതാഴെ, അബു സുഫിയാൻ, അഖിൽ എന്നിവർ നേതൃത്വം നൽകി. പനമരത്ത് ജില്ല ജനറൽ സെക്രട്ടറി റയീസ് ഉദ്ഘാടനം ചെയ്തു. അർഷാദ് കീഴ്കടവ്, ജസീർ പനമരം, കെ.കെ. അസ്ലം, സഹദ് എന്നിവർ നേതൃത്വം നൽകി. വൈത്തിരിയിൽ പി.കെ. ജവാദ്, നൂൽപുഴയിൽ അമീൻ മുക്താർ എന്നിവർ ഉദ്ഘാടനം ചെയ്തു. THUWDL6ഗ്രേസ്മാർക്ക് നിർത്തലാക്കിയതിനെതിരെ എം.എസ്.എഫ് കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധംവീൽചെയറുകൾ നൽകികൽപറ്റ: കേരള ഗ്രാമീൺ ബാങ്ക് വാർഷികദിനാചരണത്തിൻെറ ഭാഗമായി ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയിലേക്ക് വീൽചെയറുകളും എയർ ബെഡുകളും നൽകി. കൽപറ്റ ബാങ്ക് റീജനൽ മാനേജർ എസ്. ശ്യാമളയിൽനിന്ന് സൊസൈറ്റി പ്രസിഡൻറ് ടി.എസ്. ബാബു ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബാങ്ക് ചീഫ് മാനേജർമാരായ എസ്. ഉണ്ണികൃഷ്ണൻ, നാരായണൻ കണ്ണഞ്ചേരി, സീനിയർ മാനേജർ എസ്. സുധീഷ്കുമാർ, മാനേജർ എസ്. ഭാസ്കരൻ, സൊസൈറ്റി സെക്രട്ടറി അബ്ദുൽഗഫൂർ എന്നിവർ സംബന്ധിച്ചു.THUWDL7കേരള ഗ്രാമീൺ ബാങ്ക് ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിക്ക് നൽകുന്ന വീൽചെയറുകളും എയർ ബെഡുകളും റീജനൽ മാനേജർ എസ്. ശ്യാമളയിൽനിന്ന് സൊസൈറ്റി പ്രസിഡൻറ് ടി.എസ്. ബാബു ഏറ്റുവാങ്ങുന്നുസി.പി.ഐ ധർണമാനന്തവാടി: പാരിസൺ എസ്റ്റേറ്റ് അനധികൃതമായി കൈവശംവെച്ച ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ മണ്ഡലം കമ്മിറ്റി മാനന്തവാടി താലൂക്ക് ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല അസി. സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. വി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. അസീസ് കോട്ടയിൽ, പി. നാണു, നിഖിൽ പത്മനാഭൻ എന്നിവർ സംസാരിച്ചു.THUWDL10സി.പി.ഐ മണ്ഡലം കമ്മിറ്റി മാനന്തവാടി താലൂക്ക് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ജില്ല അസി. സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.